EPL 2022 European Football Foot Ball International Football Top News transfer news

ട്രെവോ ചലോബ ജനുവരിയിൽ ചെൽസി വിടും

September 24, 2023

ട്രെവോ ചലോബ ജനുവരിയിൽ ചെൽസി വിടും

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ചെൽസി ഡിഫൻഡർ ട്രെവോ ചലോബ ക്ലബ് വിടുമെന്ന് റിപ്പോർട്ട്.ബ്ലൂസ് അക്കാഡമിയില്‍ നിന്നു ഫൂട്ബോള്‍ ബിരുദം നേടിയ താരം അടുത്ത കാലത്തായി ഫസ്റ്റ്-ടീം റെഗുലറായി മാറിയിട്ടുണ്ട്, എന്നാൽ മൗറീഷ്യോ പോച്ചെറ്റിനോ താരത്തിനു അവസരം നല്‍കുന്നില്ല.2023-24 സീസണിന്റെ പ്രാരംഭ ഘട്ടത്തിൽ തുടയിലെ പരിക്കും താരത്തിന്‍റെ കരിയറിലെ വില്ലന്‍ ആയി.

Chelsea's Trevoh Chalobah in action with Manchester City's Jack Grealish on November 9, 2022

 

ആക്‌സൽ ഡിസാസി, ലെവി കോൾവിൽ, വെസ്‌ലി ഫോഫാന, തിയാഗോ സിൽവ, ബെനോയിറ്റ് ബദിയാഷിൽ എന്നിവര്‍ക്ക് എല്ലാം ആണ് പൊച്ചെട്ടീനോ മുന്‍ഗണന നല്‍കുന്നത്.ഇനിയും ചെല്‍സിയില്‍ നിന്നു കരിയര്‍ തുലക്കാന്‍ താരത്തിനു താല്‍പര്യം ഇല്ല.ബയേൺ മ്യൂണിക്കും നോട്ടിംഗ്ഹാം ഫോറസ്റ്റും കഴിഞ്ഞ സമ്മര്‍ വിന്‍ഡോയില്‍ താരത്തിനു വേണ്ടി ശ്രമം നടത്തിയിരുന്നു.ഇന്റർ മിലാനിലേക്കുള്ള താരത്തിന്‍റെ  നീക്കവും പലപ്പോഴും ചർച്ച ചെയ്യപ്പെട്ടു.യൂറോപ്പിയന്‍ ഫൂട്ബോള്‍ കളിക്കുന്ന ഒരു ടീമില്‍ ആദ്യ ഇലവന്‍ സ്ഥാനം നേടണം എന്നാണ് താരത്തിന്‍റെ ആഗ്രഹം.

Leave a comment