EPL 2022 European Football Foot Ball International Football Top News transfer news

” 2026 ലോകകപ്പിൽ താന്‍ കളിക്കില്ല എന്നുള്ളത് വ്യാജം ” – മെസ്സി

September 24, 2023

” 2026 ലോകകപ്പിൽ താന്‍ കളിക്കില്ല എന്നുള്ളത് വ്യാജം ” – മെസ്സി

അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ മെസ്സി  2026 ൽ യുഎസിൽ നടക്കുന്ന ലോകകപ്പിൽ താന്‍   തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധ്യത ഉണ്ടാകും എന്നു പറഞ്ഞു.ഖത്തറിലെ ലോകകപ്പ് നേടിയാല്‍ രാജ്യാന്തര ഫൂട്ബോളില്‍ നിന്നു വിരമിക്കും എന്നായിരുന്നു താരം പറഞ്ഞിരുന്നത്.എന്നാല്‍ കിരീടം ലഭിച്ചതിന് ശേഷം ചാമ്പ്യന്‍ ആയി ഇനിയും കളിയ്ക്കാന്‍ ആഗ്രഹം ഉണ്ട് എന്നായിരുന്നു  താരം പറഞ്ഞത്.

Lionel Messi celebrating scoring a goal for Inter Miami against Cruz Azul on July 22, 2023.

 

“ഇപ്പോഴത്തെ അര്‍ജന്‍റ്റയിന്‍ ടീമിന് വേണ്ടി എനിക്ക് ചെയ്യാന്‍ കഴിയുന്നത് കോപക്ക് വേണ്ടി മികച്ച രീതിയില്‍ കളിക്കുക എന്നത് ആണ്.അത് മാത്രമേ എന്‍റെ മനസ്സില്‍ ഉള്ളൂ.എന്നാല്‍ ഇവിടുന്ന് നാല് വര്‍ഷത്തിന് ശേഷം എന്തു സംഭവിക്കും എന്നു എനിക്ക് അറയില്ല.എനിക്ക് എന്തു തോന്നുന്നു എന്നതാണ് വലുത്.ശരീരം സമ്മതിക്കുകയാണ് എങ്കില്‍ ഒരു വട്ടം കൂടി ലോക  ടൂര്‍ണമെന്‍റ്   കളിയ്ക്കാന്‍ എനിക്ക് താല്‍പര്യമേ ഉള്ളൂ.”മെസ്സി ഡെയ്ലി മെയിലിനോട് പറഞ്ഞു.

Leave a comment