EPL 2022 European Football Foot Ball International Football Top News transfer news

ലാലിഗയില്‍ ഇന്ന് വലന്‍സിയ,സേവിയ്യ ടീമുകള്‍ കളിക്കുന്നു

September 23, 2023

ലാലിഗയില്‍ ഇന്ന് വലന്‍സിയ,സേവിയ്യ ടീമുകള്‍ കളിക്കുന്നു

ലാലിഗയില്‍ ഇന്ന് അഞ്ചാം സ്ഥാനത്തുള്ള വലന്‍സിയ ലീഗിലെ അവസാന സ്ഥാനക്കാര്‍ ആയ അല്‍മേറിയ ടീമിനെ നേരിടും.ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് അല്‍മേറിയയുടെ  ഹോം ഗ്രൌണ്ടില്‍ വെച്ചാണ് കിക്കോഫ്.ലാലിഗയില്‍ പണ്ടെറേ പ്രൌഡിയുള്ള ടീം ആയിരുന്നു വലന്‍സിയ.എവിടെ വെച്ചോ സംഭവിച്ച പിഴവ് അവരെ കഴിഞ്ഞ കുറെ സീസണുകളില്‍ വേട്ടയാടി കൊണ്ടിരുന്നു.

Osasuna's Chimy Avila celebrates scoring their first goal with teammates on September 3, 2023

 

എന്നാല്‍ ഈ സീസണില്‍ അവരുടെ പ്രതാപകാലത്തെ ഓര്‍മിപ്പിക്കും വിധത്തില്‍ ആണ് സ്പാനിഷ് ക്ലബ് കളിക്കുന്നത്.ഈ സീസണില്‍ യൂറോപ്പിയന്‍ മല്‍സരങ്ങള്‍ക്ക് വേണ്ടി യോഗ്യത നേടാന്‍ ഉറച്ച് തന്നെ ആണവര്‍ വന്നിരിക്കുന്നത്.മറ്റൊരു ലീഗ് മല്‍സരത്തില്‍ ഫോം കണ്ടെത്താന്‍ പാടുപ്പെടുന്ന സേവിയ്യ ഒസാസുനയെ നേരിടും.ഇന്ത്യന്‍ സമയം ഏഴേ മുക്കാലിന് ഒസാസുന ഹോം ഗ്രൌണ്ട് ആയ എൽ സദറില്‍ വെച്ചാണ് മള്‍സരത്തിന്റെ കിക്കോഫ്.

 

 

 

Leave a comment