EPL 2022 European Football Foot Ball International Football Top News transfer news

റിലഗേഷന്‍ ഭീഷണി ഒഴിവാക്കാന്‍ ഏവര്‍ട്ടന്‍ , വൂള്‍വ്സ് ടീമുകള്‍ ഇന്ന് പോരാടും

September 23, 2023

റിലഗേഷന്‍ ഭീഷണി ഒഴിവാക്കാന്‍ ഏവര്‍ട്ടന്‍ , വൂള്‍വ്സ് ടീമുകള്‍ ഇന്ന് പോരാടും

പ്രീമിയര്‍ ലീഗില്‍ ഇന്ന് റിലഗേഷന്‍ ഭീഷണി നേരിടുന്ന വൂള്‍വ്സ്,ലൂട്ടോണ്‍ ടൌണ്‍ എന്നിവര്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.നാള് മല്‍സരങ്ങളില്‍ നാലും പരാജയപ്പെട്ട ലൂട്ടോണ്‍ ലീഗ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.കഴിഞ്ഞ സീസണില്‍ ചാംപ്യന്‍ഷിപ്പിലെ മികച്ച പ്രകടനം കണക്കില്‍ എടുത്താണ് അവരെ പ്രീമിയര്‍ ലീഗിലേക്ക് കടത്തിവിട്ടത്.എന്നാല്‍ ആ ഫോം വീണ്ടെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

 

അഞ്ചു മല്‍സരങ്ങളില്‍ നിന്നു ഒരു ജയം നേടി വൂള്‍വ്സ്  ലീഗ് പട്ടികയില്‍  പതിനാറാം സ്ഥാനത്ത് ആണ്.ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ ആയാല്‍ അവര്‍ക്ക് പോയിന്‍റ് നില നല്ല രീതിയില്‍ മെച്ചപ്പെടുത്താന്‍ ആകും.പ്രീമിയര്‍ ലീഗിലെ മറ്റൊരു മല്‍സരത്തില്‍ പതിനൊന്നാം സ്ഥാനത്തുള്ള ബ്രെന്‍റ്ഫോര്‍ഡ് റിലഗേഷന്‍ സോണില്‍ ഉള്ള ഏവര്‍ട്ടന്‍ ടീമിനെ നേരിടും.ഇന്ത്യന്‍ സമയം പത്ത് മണിക്ക്  ബ്രെന്‍റ്ഫോര്‍ഡിന്‍റെ ജിടെക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തില്‍ ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.

Leave a comment