ഐഎസ്എല്‍ : ഇന്ന് ഒഡീഷ vs ചെന്നൈ പോരാട്ടം
രണ്ട് മുൻ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) ഷീൽഡ് ജേതാക്കളായ സെർജിയോ ലൊബേരയും ഓവൻ കോയ്‌ലും ലീഗിന്റെ പത്താം സീസണിൽ പരസ്പരം ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.ഒഡീഷ എഫ്‌സി ശനിയാഴ്ച ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്‌സിക്ക് ആതിഥേയത്വം വഹിക്കും.ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചര മണിക്ക് ആണ് കിക്കോഫ്.
സൂപ്പര്‍ ലീഗ് സ്റ്റാര്‍ മാനേജര്‍ ആയ ലൊബേരയുടെ വരവ് ഒഡീഷ എഫ്സിയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്നു.അദ്ദേഹം തന്‍റെ വിശ്വസ്തര്‍ ആയ മൊർതാഡ ഫാൾ, അഹമ്മദ് ജഹൗ, ലെന്നി റോഡ്രിഗസ്, അമേ റാനവാഡെ, സൈ ഗോദാർഡ് എന്നിവരേയും കൊണ്ടുവന്നിട്ടുണ്ട്.ഇവര്‍ക്ക് കീഴില്‍ ഒരു മികച്ച തുടക്കം കുറിക്കാന്‍ ഉള്ള ഒരുക്കത്തില്‍ ആണ് ഒഡീഷ.2021-22ൽ ജംഷഡ്പൂർ എഫ്‌സിക്കൊപ്പം ഐഎസ്‌എൽ ലീഗ് ഷീൽഡ് കിരീടം നേടിയ മറ്റൊരു സ്റ്റാര്‍ മാനേജര്‍ ആണ് ഓവൻ കോയ്‌ല്‍.കഴിഞ്ഞ സീസണില്‍ വളരെ മോശം പ്രകടനം കാഴ്ചവെച്ച ചെന്നൈയിന്‍ ടീമിനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാനുള്ള ലക്ഷ്യവുമായാണ് അദ്ദേഹം ഇപ്പോള്‍ വന്നിരിക്കുന്നത്.






































