സീരി എ തലപ്പത്ത് എത്താന്‍ യുവന്റ്റസ്
സീരി എയില്‍ താല്‍ക്കാലികമായി ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം ലഭിച്ചിരിക്കുകയാണ് യുവന്റ്റസിന്.ഇന്നതെ മല്‍സരത്തില്‍ ജയിച്ചാല്‍ പത്തു പോയിന്റ് ഉള്ള ഓല്‍ഡ് ലേഡിക്ക് ലേച്ചേ,ഇന്റര്‍ മിലാന് എന്നിവരെ മറികടന്ന് ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാന്‍ ആകും.ദുര്‍ബലര്‍ ആയ സസുവോളോയാണ് അവരുടെ എതിരാളി.
പിഴവ് ഒന്നും വരുത്തിയില്ല എങ്കില്‍ ഇന്നതെ മല്‍സരത്തില്‍ യുവേക്ക് വിജയം നേടാന്‍ ആകും.കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും തുടര്‍ച്ചയായി വിജയം നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.മികച്ച ഫോമില്‍ ഉള്ള വ്ളാഹിമോവിച്ചില് ആണ് മാനേജര്‍ അലെഗ്രിയുടെ മുഴുവന്‍ പ്രതീക്ഷയും.കൂടാതെ ഫെഡറിക്കോ ചീസയും സ്ട്രൈക്കര്‍ക്ക് നല്ല പിന്തുണ നല്‍കുന്നുണ്ട്.പരിക്ക് കാരണം അലക്സ് സാന്ദ്രോയും മാറ്റിയ ഡി സിഗ്ലിയോയും കളിക്കില്ല.പോൾ പോഗ്ബ ഇപ്പോഴും തന്റെ ഉത്തേജക കേസിന്റെ ഫലം കാത്തിരിക്കുന്നു.ഇത് ഒഴിച്ചാല്‍ യുവന്റ്റസ് ടീമിന് മറ്റ് തലവേദനകള്‍ ഒന്നും തന്നെ ഇല്ല.ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് സസുവോളോയുടെ ഹോം ഗ്രൌണ്ട് ആയ ട്രികളര് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.






































