EPL 2022 European Football Foot Ball International Football Top News transfer news

എസി മിലാന് ഇന്ന് ജയം അനിവാര്യം

September 23, 2023

എസി മിലാന് ഇന്ന് ജയം അനിവാര്യം

അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം എസി മിലാന് ശകുന പിഴയാണ്.ഇന്‍റര്‍ മിലാനോട് നാല് ഗോള്‍ മാര്‍ജിനില്‍ പരാജയപ്പെട്ടു,നന്നായി കളിച്ചിട്ടും  ന്യൂ കാസലിനെതിരെ സ്വന്തം ഗ്രൌണ്ടില്‍ സമനില.എന്നിങ്ങനെ ഈ പരാജയങ്ങള്‍ക്കിടെ ടീമിനെ വിജയവഴിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ലക്ഷ്യത്തില്‍ ആണ് മാനേജര്‍ സ്റ്റീവന്‍ പിയോളി.

AC Milan's Tijjani Reijnders reacts on September 19, 2023

 

ഇന്ന് സീരി എ യില്‍ എസി മിലാന്‍ ഹേലാസ് വേറോണയെ നേരിടാന്‍ ഒരുങ്ങുകയാണ്.ഇന്ന് ഇന്ത്യന്‍ സമയം ആറര മണിക്ക് സാന്‍ സിറോയില്‍ വെച്ച് തന്നെ ആണ് മല്‍സരം.കഴിഞ്ഞ രണ്ടു മോശം പ്രകടങ്ങള്‍ക്ക് മറുപടിയായി കാണികള്‍ക്ക് മുന്നില്‍ ഒരു മികച്ച ഫൂട്ബോള്‍ വിരുന്ന് ഒരുക്കാന്‍ ആണ് അവര്‍ ലക്ഷ്യം ഇടുന്നത്.ഇത് കൂടാതെ ഇന്ന് ജയിച്ചാല്‍ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാന്‍ മിലാന് കഴിയും.അതിനാല്‍ ജയം ഇന്നവര്‍ക്ക് വളരെ അനിവാര്യം ആണ്.നാല് മല്‍സരങ്ങളില്‍ നിന്നു രണ്ടു ജയം നേടി ഹെലാസ് വെറോണ സീരി എയില്‍ ഒന്‍പതാം സ്ഥാനത്താണ്.

Leave a comment