വിജയവഴിയിലേക്ക് മടങ്ങാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ചാംപ്യന്‍സ് ലീഗില്‍ ഏറ്റ നിരാശ മറികടന്ന് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ കാമ്പെയിന് തുടരാനുള്ള ലക്ഷ്യത്തില്‍ ആണ് യുണൈറ്റഡ്.ഇന്നതെ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇതിഹാസം ആയ വിൻസെന്റ് കമ്പനിയുടെ ബേൺലിയെ ആണ് യുണൈറ്റഡ് നേരിടാന്‍ പോകുന്നത്.ബേണ്ളിയുടെ ഹോം ആയ ടര്‍ഫ് മൂറില് വെച്ച് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് കിക്കോഫ്.
പിച്ചിലുള്ളത് പോരാതെ യുണൈറ്റഡിനു തലവേദന സൃഷ്ട്ടിക്കാന്‍ പുറത്തും അനേകം പ്രശ്നങ്ങള്‍ ഉണ്ട്.ടെന്‍ ഹാഗ്- ജാഡന്‍ സാഞ്ചോ,ആന്തണി എന്നിങ്ങനെ പല കേസുകളും അവര്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നുണ്ട്.ജാഡന്‍ സാഞ്ചോ ഇന്നതെ സ്ക്വാഡ് ലിസ്റ്റില്‍ ഇടം നേടിയിട്ടില്ല.മാപ്പ് പരസ്യമായി പറയാതെ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ടെന്‍ ഹാഗ് തയ്യാറല്ല.കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ മൂന്നു തോല്‍വി നേരിട്ട ചെകുത്താന്മാര്ക്ക് ഇന്നതെ മല്‍സരത്തില്‍ ജയം അനിവാര്യം ആണ്.ലീഗ് പട്ടീകയില്‍ നിലവില്‍ പതിമൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ റെഡ്സ് ഇപ്പോള്‍ ഉള്ളത്.ഇന്നതെ മല്‍സരം ജയിച്ച് ടോപ് ടെനില്‍ ഉള്‍പ്പെടാന്‍ ആണ് അവരുടെ ലക്ഷ്യം.






































