EPL 2022 European Football Foot Ball International Football Top News transfer news

ജൈത്രയാത്ര തുടരാന്‍ മാഞ്ചസ്റ്റര്‍ സിറ്റി !!!!!!!

September 23, 2023

ജൈത്രയാത്ര തുടരാന്‍ മാഞ്ചസ്റ്റര്‍ സിറ്റി !!!!!!!

പ്രീമിയർ ലീഗിലെ തങ്ങളുടെ മികച്ച തുടക്കം നിലനിർത്താൻ, നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി നോട്ടിംഗ്ഹാം ഫോറസ്റ്റിനെ  ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ അഞ്ചും ജയിച്ച് പ്രീമിയര്‍ ലീഗില്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് സിറ്റി ഇപ്പോള്‍.നോട്ടിങ്ഹാം ഫോറെസ്റ്റ് ആകട്ടെ നാല് ടോപ്പ്-ഫ്ലൈറ്റ് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുകൾ നേടിയ ശേഷം പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

 

Manchester City's Bernardo Silva reacts after being substituted on September 19, 2023

 

ഈ മിഡ്വീക്കില്‍ ചാംപ്യന്‍സ് ലീഗ് കാമ്പെയിന്‍ ആരംഭിച്ച സിറ്റി അവിടെയും മികച്ച ഒരു തിരിച്ചുവരവിലൂടെ റെഡ് സ്റ്റാർ ബെൽഗ്രേഡിനെ പരാജയപ്പെടുത്തി.ടീം മികച്ച ഫോമില്‍ ആണ് എങ്കിലും പെപ്പ് ഗാര്‍ഡിയോളക്ക് തലവേദന സൃഷ്ട്ടിക്കുന്നത് താരങ്ങളുടെ പരിക്ക് ആണ്.റെഡ് സ്റ്റാറിനെതിരായ വിജയത്തിൽ മാൻ സിറ്റിയുടെ ബെർണാഡോ സിൽവയ്ക്ക് കാലിന് പരിക്കേറ്റതിനാൽ രണ്ടാഴ്ച വരെ കളിക്കാനാവില്ല, കൂടാതെ പ്ലേമേക്കർ കെവിൻ ഡി ബ്രൂയ്‌നും (ഹാംസ്ട്രിംഗ്), ജോൺ സ്റ്റോൺസും (മസിൽ) വിശ്രമത്തില്‍ ആണ്.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് കിക്കോഫ്.

Leave a comment