EPL 2022 European Football Foot Ball International Football Top News transfer news

സാവി തുടരും ബാഴ്സയില്‍ 2025 വരെ !!!!!!!!!!!!!!

September 22, 2023

സാവി തുടരും ബാഴ്സയില്‍ 2025 വരെ !!!!!!!!!!!!!!

ബാഴ്‌സലോണ കോച്ച് സാവി ഹെർണാണ്ടസ് ലാലിഗ ചാമ്പ്യന്മാരുമായി ഒരു വർഷത്തെ കരാർ നീട്ടിയതായി റിപ്പോര്‍ട്ട്.വാര്‍ത്ത ബാഴ്സലോണ ഉടന്‍ തന്നെ ഒഫീഷ്യല്‍ ആയി അറിയിയ്ക്കും.2025 വരെ ഇതോടെ ബാഴ്സയുടെ പൂര്‍ണ നിയന്ത്രണം മുന്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ക്ക് ആണ്.കരാറില്‍ ആഡ് ഓണ്‍ ആയി ഒരു വര്‍ഷം കൂടി ഉണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Xavi | Biography & Facts | Britannica

 

സാവിയുടെ ഇപ്പോഴത്തെ കരാര്‍ 2024 ല്‍ അവസാനിക്കും.2021 ല്‍ ടീമിന്‍റെ മോശം പ്രകടനത്തിനെ തുടര്‍ന്നു കോമാനെ പ്രസിഡന്‍റ്  ലപ്പോര്‍ട്ട പുറത്താക്കി.സാവി ആ സമയത്ത് ഖത്തറിൽ അൽ സദിന്‍റെ മാനേജര്‍ ആയിരുന്നു.സീസണിന്‍റെ പകുതിക്ക് ടീമിന്‍റെ നിയന്ത്രണം ഏറ്റെടുത്ത അദ്ദേഹം ക്ലബ്ബിനെ ഒമ്പതാം സ്ഥാനത്തുനിന്നും രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചു.കഴിഞ്ഞ സീസണില്‍ സ്പാനിഷ് ലാലിഗ എടുക്കാന്‍ ബാഴ്സയെ മുന്നില്‍ നിന്നു നയിച്ചതും അദ്ദേഹം തന്നെ.നിലവില്‍ ബാഴ്സയുടെ സ്പോര്‍ട്ടിങ് പ്രോജക്റ്റ് യാഥാര്‍ഥ്യം ആക്കാന്‍ ലപ്പോര്‍ട്ടയുടെ ഏക ആശ്രയവും സാവി തന്നെ ആണ്.

Leave a comment