ജോവാ ഫെലിക്സിന്റെ വില്പന പൂര്‍ത്തിയാക്കാന്‍ 80 മില്യണ്‍ യൂറോ !!!!!!!!!!
വെറും മൂന്ന് മത്സരങ്ങൾ മാത്രം കളിച്ച ജോവാ ഫെലിക്സ് ആണ് ഇപ്പോഴത്തെ എഫ്സി ബാഴ്സലോണയിലെ താരം.ഡെഡ്ലൈൻ ദിനത്തിൽ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ലോണിൽ എത്തിയ താരം ഇതുവരെ മൂന്ന് ഗോളുകളും ഒരു അസിസ്റ്റും നേടുകയും ചെയ്തിട്ടുണ്ട്.വാങ്ങാന്‍ ഉള്ള ഓപ്ഷന് ഉൾപ്പെടുത്താതെ ഒരു സീസണ് നീണ്ട ലോണില്‍ ആണ് താരത്തിനെ ബാഴ്സ സൈന്‍ ചെയ്തിരിക്കുന്നത്.
23-കാരൻ ബാഴ്സയിൽ എത്തുന്നതിന് മുമ്പ് അത്ലറ്റിക്കോയുമായി 2029 വരെ ഒരു പുതിയ കരാർ വിപുലീകരണത്തിൽ ഒപ്പുവച്ചു.ഇത് മൂലം താരത്തിന്റെ ഭാവി ട്രാന്‍സ്ഫര്‍ ചര്‍ച്ച നടത്തുമ്പോള്‍ അത്ലറ്റിക്കോയുടെ ഏത് ഡിമാന്‍ഡും ബാഴ്സക്ക് സ്വീകരിക്കേണ്ടി വരും.റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അത്ലറ്റിക്കോ മാഡ്രിഡ് ബാഴ്സലോണയിൽ നിന്ന് ഫെലിക്സിന്റെ വില്പനക്ക് ആയി 80 മില്യണ്‍ യൂറോ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.താരം ഇപ്പോള്‍ ഉള്ള ഫോമില്‍ സീസണില്‍ മുഴുവന്‍ കളിക്കുകയാണ് എങ്കില്‍ ഈ തുക്കക്ക് താരത്തിനെ വാങ്ങാന്‍ ബാഴ്സ തയ്യാര്‍ ആയേക്കും.അതിനു വേണ്ടി അന്‍സൂ ഫാറ്റി,ഫെറാണ് ടോറസ് എന്നിവരില്‍ ഒരാളെ വില്ക്കാന് ക്ലബ് മാനേജ്മെന്റ് തയ്യാര്‍ ആകും.






































