ബാഴ്സലോണ യുവ താരമായ വിറ്റര്‍ റോക്കിന് ഗുരുതര പരിക്ക്
ബാഴ്സയുടെ യുവ താരമായ വിറ്റര്‍ റോക്കിന് സാരമായ പരിക്ക്.ഇന്നലെ ഇന്റർനാഷണലിനെതിരായ അത്ലറ്റിക്കോ പരാനെൻസിന്റെ മല്‍സരത്തില്‍ ആയിരുന്നു താരത്തിനു ഇത് സംഭവിച്ചത്.കണങ്കാലിന് ഗുരുതരമായ പരിക്കാണെന്നും യുവതാരത്തെ കളിക്കളത്തിലേക്ക് തിരികെ കൊണ്ടുവരാൻ മൂന്ന് മാസത്തെ സമയം വേണ്ടിവരുമെന്നും ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്റർനാഷണലിന്റെ ഡിഫൻഡർ നിക്കോളാസ് ഹെർണാണ്ടസിന്റെ വളരെ മാരകമായ ഫൌളിനെ തുടര്‍ന്നാണ് റോക്കിന് പരിക്ക് സംഭവിച്ചത്.കൂട്ടിയിടി അദ്ദേഹത്തിന്റെ വലത് കണങ്കാലിനെ മാത്രമല്ല, കാൽമുട്ടിൽ അപകടകരമായ ഒരു വളവ് ഉണ്ടാക്കുകയും ചെയ്തു.താരത്തിനെ സ്ട്രറ്റ്ച്ചറില്‍ ആണ് പിച്ചില്‍ നിന്നും കൊണ്ട് പോയത്.ഇതിനെ കുറിച്ച് ഒന്നും സ്പാനിഷ് ക്ലബ് പറഞ്ഞിട്ടില്ല.അവര്‍ താരത്തിന്റെ മെഡിക്കല്‍ ടെസ്റ്റുകൾക്കായി കാത്തിരിക്കുകയാണ്.അത്ലറ്റിക്കോ പരാനെൻസില് നിന്നുളവര് ബാഴ്സയോട് പരിക്ക് സാരം ഉള്ളതല്ല എന്നും താരം ഉടന്‍ തന്നെ പിച്ചിലേക്ക് മടങ്ങി എത്തും എന്നും അറിയിച്ചതായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.






































