EPL 2022 European Football Foot Ball International Football Top News transfer news

റയാന്‍ ഗ്രാവൻബെർച്ചിന്‍റെ പരിക്ക് സാരമുള്ളതല്ല എന്ന് സ്ഥിതീകരിച്ച് ക്ലോപ്പ്

September 22, 2023

റയാന്‍ ഗ്രാവൻബെർച്ചിന്‍റെ പരിക്ക് സാരമുള്ളതല്ല എന്ന് സ്ഥിതീകരിച്ച് ക്ലോപ്പ്

ട്രാൻസ്ഫർ ഡെഡ്‌ലൈൻ ദിവസം ബയേൺ മ്യൂണിക്കിൽ നിന്ന് 34 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ തുകക്ക് ലിവര്‍പൂളില്‍ എത്തിയ ഗ്രാവൻബെർച്ച് ഇന്നലെ ആദ്യമായി റെഡ്സിന് വേണ്ടി കളിച്ചു. ലിവര്‍പൂളിന് വേണ്ടി പിച്ചില്‍ ആകെ ഓടി നടന്നു പ്രെസ്സ് ചെയ്യാന്‍ കഴിവുള്ള താരം ക്ലോപ്പിന് പറ്റിയ സൈനിങ് ആണ് എന്ന മതിപ്പ് ആണ് ഇന്നലെ നല്കിയത്.ലൂയിസ് ഡയാസ് നേടിയ ഗോളിന് വഴി ഒരുക്കിയതും അദ്ദേഹം തന്നെ ആയിരുന്നു.

Ryan Gravenberch injury update delivered after he limped off pitch vs LASK  - Football | Tribuna.com

 

 

ആരാധകരും താരത്തിന്‍റെ ആന്‍ഫീല്‍ഡ് അരഞ്ഞേറ്റം കാണാന്‍ കാത്തിരിക്കുകയാണ്.എന്നാല്‍ ഇന്നലെ രണ്ടാം പകുതിയില്‍ പരിക്ക് മൂലം  താരത്തിനെ ക്ലോപ്പ് പിച്ചില്‍ നിന്നും കയറ്റിയിരുന്നു.എന്നാല്‍ മല്‍സരശേഷം മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍  ഗ്രാവൻബെർച്ചിന് “മസില്‍ ക്രാമ്പ് ” മാത്രം ആണ് എന്ന് ക്ലോപ്പ് രേഖപ്പെടുത്തി.വളരെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് താരം ഒരു ഫൂട്ബോള്‍ മല്‍സരം കളിക്കുന്നത്, അതിനാല്‍ ആണ് ഇത് സംഭവിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a comment