EPL 2022 European Football Foot Ball International Football Top News transfer news

ബാല്‍ഡേ ബാഴ്സയില്‍ തുടരും 2028 വരെ !!!!!!

September 22, 2023

ബാല്‍ഡേ ബാഴ്സയില്‍ തുടരും 2028 വരെ !!!!!!

ലെഫ്റ്റ് ബാക്ക് ആയ അലെജാന്ദ്രോ ബാള്‍ഡേ ബാഴ്സലോണയുമായി തന്‍റെ കരാര്‍ നീട്ടി.ഇന്നലെ സ്പാനിഷ് ക്ലബ് ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹം 2028 വരെ കറ്റാലന്‍ ക്ലബില്‍ തുടരും.ബാല്‍ഡെയുടെ കരാര്‍ നീട്ടിയതിന് ശേഷം ബാഴ്സലോണയുടെ അടുത്ത ലക്ഷ്യം ലമായിന്‍ യമാലിന്‍റെ കരാര്‍ പുനരുദ്ധാരണം ആണ്.

Alejandro Balde signs Barcelona contract extension

 

 

കഴിഞ്ഞ സീസണില്‍ ജോര്‍ഡി ആല്‍ബക്ക് പകരം ആദ്യ ഇലവനില്‍ ഇടം നേടിയ സ്പാനിഷ് വളരെ കുറച്ച് സമയം കൊണ്ട് തന്നെ സാവിയുടെ വിശ്വാസം നേടി എടുത്തു.താരത്തിന്‍റെ ബാക്കപ്പ് മാത്രമാണ് സീനിയര്‍ സ്പാനിഷ് താരമായ അലോണ്‍സോ.വളരെ വേഗത്തില്‍ വിങ്ങ് ഏരിയകളിലൂടെ മുന്നേറാന്‍ കഴിവുള്ള താരത്തിനു ഒരു ഫോര്‍വേഡിനെ പോലെ ഡ്രിബിള്‍ ചെയ്യാനും കഴിയും.പുതിയ ലോണ്‍ സൈനിങ് ആയ ജോവ ഫെലിക്സുമായി രണ്ടു മല്‍സരം കൊണ്ട് തന്നെ ബാള്‍ഡേ പിച്ചില്‍ മികച്ച കൂട്ടുകെട്ടു ഉണ്ടാക്കി എടുത്തിട്ടുണ്ട്.

Leave a comment