“കൈയ്യില്‍ ഉള്ളതെല്ലാം വെച്ച് ഞങ്ങള്‍ പോരാടും ” -കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവൻ
ഇന്ത്യൻ സൂപ്പർ ലീഗ് ദ്ഘാടന മത്സരത്തിൽ വ്യാഴാഴ്ച കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്സിയെ നേരിടാൻ തന്റെ ടീം തയ്യാര്‍ ആണ് എന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവൻ പറഞ്ഞു.ബെംഗളൂരു എഫ്സിക്കെതിരെ കഴിഞ്ഞ 14 മത്സരങ്ങളിൽ മൂന്നെണ്ണത്തില്‍ മാത്രമാണ് കേരള ടീമിന് ജയിക്കാന്‍ കഴിഞ്ഞത്.കൊച്ചിയിൽ നടന്ന അവസാന രണ്ട് എവേ മത്സരങ്ങളില്‍ കേരള ടീമിനെ തോല്‍പ്പിക്കാന്‍ ബ്ലൂസിനും കഴിഞ്ഞിട്ടില്ല.
“ഞങ്ങള്‍ പറ്റാവുന്ന രീതിയില്‍ ഒക്കെ ഈ മല്‍സരത്തിന് വേണ്ടി തയ്യാറെടുത്തിട്ടുണ്ട്.കഴിഞ്ഞ 2-3 ആഴ്ചകളിൽ ഞങ്ങൾക്ക് മികച്ച പരിശീലനം ലഭിച്ചു. വ്യാഴാഴ്ചത്തെ മത്സരത്തിന് ടീം തയ്യാറാണെന്ന് എനിക്ക് ഉറപ്പാണ്.ദേശീയ ടീം ഡ്യൂട്ടി,പരിക്ക് എന്നിവ മൂലം കളിക്കാര്‍ക്ക് പല പ്രശ്നങ്ങളും നേരിടേണ്ടി വന്നു.എന്നാൽ ഇത് എല്ലാ ഐഎസ്എല്‍ ടീമുകളെയും ബാധിച്ചിട്ടുണ്ട്.ഞങ്ങള്‍ കൈ മെയ് മറന്നു ബെംഗളൂരു എഫ്സിക്കെതിരെ പോരാടും.”ടീമിന്റെ ആക്ടിങ് മാനേജര്‍ ഫ്രാങ്ക് ഡോവൻ പറഞ്ഞു.സസ്പെൻഷൻ കാരണം വുക്കോമാനോവിച്ചിന് ഡഗ് ഔട്ടില്‍ പ്രവേശനം ഇല്ല.






































