EPL 2022 European Football Foot Ball International Football Top News transfer news

“ജൂഡ് ബെല്ലിംഗ്ഹാം ജനിച്ചത് തന്നെ റയൽ മാഡ്രിഡിൽ കളിക്കാന്‍ ” – നാച്ചോ ഫെര്‍ണാണ്ടസ്

September 21, 2023

“ജൂഡ് ബെല്ലിംഗ്ഹാം ജനിച്ചത് തന്നെ റയൽ മാഡ്രിഡിൽ കളിക്കാന്‍ ” – നാച്ചോ ഫെര്‍ണാണ്ടസ്

ഗ്രൂപ്പ് സിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ യൂണിയൻ ബെർലിനെതിരെ അവസാന മിനുട്ടില്‍ നേടിയ ജയത്തിന്‍റെ ത്രിലില്‍ ആണ് മാഡ്രിഡ് താരങ്ങള്‍.അവസാന മിനുട്ടില്‍ ബെലിങ്ഹാം നേടിയ ഗോളില്‍ ആണ് റയല്‍ വിജയം ഉറപ്പിച്ചത്.ബെർണബ്യൂവിൽ അധികസമയത്ത് മാഡ്രിഡിനായി ഇത്  രണ്ടാം തവണയാണ് ബെല്ലിംഗ്ഹാം  വിജയ ഗോള്‍ നേടുന്നത്.സെപ്തംബർ 2-ന് ഗെറ്റാഫെയ്‌ക്കെതിരെയും താരം  95-ാം മിനിറ്റിൽ വിജയ ഗോള്‍ നേടിയിരുന്നു.

സ്പാനിഷ് മാധ്യമങ്ങള്‍ എല്ലാം താരത്തിനെ പുകഴ്ത്തുന്ന തിരക്കില്‍ ആണ്.ജൂഡ്  മാഡ്രിഡില്‍ കളിയ്ക്കാന്‍ വേണ്ടിയാണ് ജനിച്ചത് തന്നെ എന്നു ടീം ക്യാപ്റ്റന്‍ നാച്ചോ ഫെര്‍ണാണ്ടസ് പറഞ്ഞു.തന്‍റെ ടീം ഇംഗ്ലിഷ് യുവ താരത്തിന്‍റെ സേവനം ലഭിച്ചതില്‍ വളരെ അധികം സന്തോഷത്തില്‍ ആണ് എന്നും പറഞ്ഞു.”അവസാന മിനുറ്റ് വരെ പോരാടണം.അവസരം എപ്പോള്‍ ലഭിക്കും എന്നു നമുക്ക് പറയാന്‍ കഴിയില്ല.അതാണ് ഈ ക്ലബിന്‍റെ ഫൂട്ബോള്‍ ഫിലോസഫി.അത് ഞങ്ങള്‍ പിച്ചില്‍  ഭംഗിയായി നിർവ്വഹിച്ചു.”മല്‍സരശേഷം ജൂഡ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment