EPL 2022 European Football Foot Ball International Football Top News transfer news

“യുണൈറ്റഡിന്‍റെ തോല്‍വിക്ക് കാരണം ഞാന്‍ “- ആന്ദ്രേ ഒനാന

September 21, 2023

“യുണൈറ്റഡിന്‍റെ തോല്‍വിക്ക് കാരണം ഞാന്‍ “- ആന്ദ്രേ ഒനാന

ബയേൺ മ്യൂണിക്കിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തോൽവിക്ക് താന്‍ മാത്രം ആണ് കാരണം  എന്നു ആൻഡ്രെ ഒനാന മല്‍സരശേഷം പറഞ്ഞു.അലിയൻസ് അരീനയിൽ ബയേണ്‍ മ്യൂണിക്ക് ലീഡ് എടുത്തത് അദ്ദേഹം വരുത്തിയ പിഴവില്‍ നിന്നായിരുന്നു.4-3 നു ആണ് യുണൈറ്റഡ് പരാജയപ്പെട്ടത്.ഇത് അവരുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ്.

Andre Onana sends message to Man Utd team-mates after costly Bayern Munich  blunder - Mirror Online

 

“ഞങ്ങൾ വളരെ നന്നായി ആരംഭിച്ചു, എന്റെ തെറ്റിന് ശേഷം ഞങ്ങൾക്ക് കളിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു.ഇത് വളരെ വിഷമകരമായ സംഭവം ആണ്.ഞാൻ കാരണമായിരുന്നു  ഞങ്ങൾ ഈ കളി ജയിക്കാത്തത്.കഴിഞ്ഞ കാര്യങ്ങള്‍ എല്ലാം മറന്നു മുന്നോട്ട് പോകാന്‍ ഞങ്ങള്‍ ശ്രമിക്കേണ്ടത് ഉണ്ട്.” ഒനാന മാധ്യമങ്ങളോട് പറഞ്ഞു.ഇതിന് മുന്നേ  നോട്ടിംഗ്ഹാം ഫോറസ്റ്റ്, ആഴ്സണൽ, ബ്രൈറ്റൺ എന്നിവർക്കെതിരെ യുണൈറ്റഡ് ഗോളുകള്‍ വഴങ്ങിയതും ഒനാനയുടെ പിഴവുകള്‍ മൂലം ആണ് എന്നു മാധ്യമങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു.ഡേവിഡ് ഡി ഗിയയെ പോലൊരു ഇതിഹാസത്തിന് പകരം ആവുക അത്ര എളുപ്പം ആയിരിക്കില്ല എന്നു ബയെണിനെതിരെ കളിക്കുന്നതിന് മുന്‍പ് താരം പറഞ്ഞിരുന്നു.

 

 

 

Leave a comment