ചാമ്പ്യന്‍സ് ലീഗിലേക്കുള്ള തിരിച്ചുവരവ് ഗംഭീരം ആക്കി ആഴ്സണല്‍
ചാമ്പ്യൻസ് ലീഗിലേക്കുള്ള തിരിച്ചുവരവ് വലിയൊരു സംഭവം ആക്കി ആഴ്സണല്‍.ഡച്ച് വമ്പന്‍മാരായ പിഎസ്‌വി ഐന്തോവനെ ലണ്ടന്‍ ക്ലബ് തകര്‍ത്തത് എതിരില്ലാത്ത നാല് ഗോളിന് ആണ്.മികച്ച വിജയത്തോടെ ആഴ്സണല്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തെത്തി.അവസാനമായി ചാമ്പ്യൻസ് ലീഗിൽ ആഴ്സണൽ കളിച്ചപ്പോൾ ബയേൺ മ്യൂണിക്കിനോട് 10-2 എന്ന സ്‌കോറിന് തോൽവി ഏറ്റുവാങ്ങിയിരുന്നു.അതിനു ശേഷം പ്രീമിയര്‍ ലീഗില്‍ ടോപ് ഫോറില്‍ എത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
ഡച്ച് ടീമിന്‍റേ മോശം പ്രതിരോധം ആഴ്സണലിന്‍റെ ജോലി എളുപ്പം ആക്കി.ആഴ്സണലിന്‍റെ വേഗതയാര്‍ന്ന നീക്കങ്ങള്‍ക്ക് മുന്നില്‍ പിഎസ്വിക്ക് ഒരു തരത്തില്‍ ഉള്ള മറുപടിയും ഉണ്ടായിരുന്നില്ല. ബുക്കയോ സാക്ക, ലിയാൻഡ്രോ ട്രോസാർഡ്, ഗബ്രിയേൽ ജീസസ് എന്നിവർ ഹാഫ് ടൈമിന് മുമ്പ് നേടിയ ഗോളുകൾ അനായാസ വിജയത്തിന് വഴിയൊരുക്കി, രണ്ടാം പകുതിയിൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാഡും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.






































