European Football Foot Ball International Football Top News transfer news

ബയേണ്‍ മ്യൂണിക്കില്‍ താന്‍ “ഹാപ്പി” ആണ് എന്നു വെളിപ്പെടുത്തി ഹാരി കെയിന്‍

September 20, 2023

ബയേണ്‍ മ്യൂണിക്കില്‍ താന്‍ “ഹാപ്പി” ആണ് എന്നു വെളിപ്പെടുത്തി ഹാരി കെയിന്‍

ടോട്ടന്‍ഹാമില്‍ ഇരിക്കുമ്പോള്‍ പല ക്ലബുകളുമായി ചര്‍ച്ച നടത്തി എങ്കിലും ജര്‍മന്‍ ചാമ്പ്യന്മാര്‍ ആയ ബയേണ്‍ മ്യൂണിക്ക് തിരഞ്ഞെടുത്തത് തന്‍റെ നല്ല ഒരു  തീരുമാനം ആയി കണക്കാക്കുന്നു എന്നു ഇംഗ്ലിഷ് സ്ട്രൈക്കര്‍ ഹാരി കെയിന്‍.124 മില്യൺ ഡോളർ നല്‍കിയാണ് താരത്തിനെ മ്യൂണിക്ക് സൈന്‍ ചെയ്തത്.

ഹാരിയെ പണ്ട് സൈന്‍ ചെയ്യാന്‍ സിറ്റി കുറെ ശ്രമം നടത്തിയിരുന്നു.എന്നാല്‍ താരം അത് ആ സമയത്ത് നിരസിച്ചു.അതിനാല്‍ അവര്‍ ഹാലണ്ടിനെ സൈന്‍ ചെയ്തു.ഈ സമ്മറില്‍ താരത്തിനെ സൈന്‍ ചെയ്യാനുള്ള റേസില്‍ ആദ്യം യുണൈറ്റഡ് ഉണ്ടായിരുന്നു എങ്കിലും അദ്ദേഹത്തിന്  പകരം ഡെന്മാർക്ക് സ്ട്രൈക്കർ റാസ്മസ് ഹോജ്‌ലണ്ടിനെ റെഡ് ഡെവിള്‍സ്  ഒപ്പുവച്ചു.മ്യൂണിക്ക് ഡീലുമായി വന്നപ്പോള്‍ തനിക്ക് ഒരു നിമിഷം പോലും ആലോച്ചിക്കേണ്ടി വന്നില്ല എന്നു പറഞ്ഞ കെയിന്‍ ജര്‍മന്‍ ക്ലബിനെ താന്‍ ചെറുപ്പം മുതല്‍ ആരാധിച്ചിരുന്നു എന്നും രേഖപ്പെടുത്തി.

Leave a comment