ചാമ്പ്യന്‍സ് ലീഗ് 2023-24 ; ബ്രാഗ VS നാപോളി
ഇറ്റാലിയൻ ചാമ്പ്യൻമാരായ നാപ്പോളിയുടെ അവരുടെ ചാമ്പ്യന്‍സ് ലീഗ് കാമ്പെയിന്‍ ഇന്ന് ആരംഭിക്കും.പോര്‍ച്ചുഗീസ് ക്ലബ് ആയ ബ്രാഗയാണ് എതിരാളികള്‍.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ബ്രാഗ ഹോം ഗ്രൌണ്ട് ആയ എസ്റ്റാഡിയോ മുനിസിപ്പൽ ഡി ബ്രാഗയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.
കഴിഞ്ഞ സീസണില്‍ നാപൊളി സീരി എ യില്‍ ഒരു വിപ്ലവം തന്നെ ആണ് സൃഷ്ട്ടിച്ചത്.പതിനാറു പോയിന്റുകള്‍ ലീഡ് നില നിര്‍ത്തിയാണ് അവര്‍ സീരി എ നേടിയത്.അവരുടെ പ്രധാന താരങ്ങള്‍ക്ക് വേണ്ടി പല മുന്‍നിര ക്ലബുകള്‍ വന്നു എങ്കിലും അവരെ എല്ലാം ടീമില്‍ നിലനിര്‍ത്താന്‍ നാപൊളിക്ക് കഴിഞ്ഞു.എന്നാല്‍ ഈ സീസണില്‍ അവരുടെ പ്രകടനത്തില്‍ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്.നാല് മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയം നേടാന്‍ മാത്രമേ ഇറ്റാലിയന്‍ ക്ലബിന് കഴിഞ്ഞുള്ളൂ.കഴിഞ്ഞ സീസണിൽ പ്രൈമിറ ലിഗയിൽ മൂന്നാം സ്ഥാനത്തെത്തി കൊണ്ട് ബ്രാഗ 2023-24 ചാമ്പ്യൻസ് ലീഗിനുള്ള മൂന്നാം യോഗ്യതാ റൗണ്ടിൽ സ്ഥാനം ഉറപ്പിച്ചു.പ്ലേ ഓഫ് റൗണ്ടിൽ ഗ്രീക്ക് ക്ലബ് ആയ പനത്തിനായിക്കോസിനെ തോല്‍പ്പിച്ചാണ് ബ്രാഗ യുസിഎല്‍ യോഗ്യത നേടിയത്.