ചാമ്പ്യന്‍സ് ലീഗിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ആഴ്സണല്‍
ആറര വർഷത്തിനിടെ ആദ്യമായി ചാമ്പ്യൻസ് ലീഗ് മല്‍സരം കളിക്കാനുള്ള ആവേശത്തില്‍ ആണ് ആഴ്സണൽ.ഇന്ന് ഗ്രൂപ്പ് ബി ഓപ്പണിങ് മല്‍സരത്തില്‍ പിഎസ്വി ഐന്തോവനെ ആഴ്സണല്‍ എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് ആണ് മല്‍സരം.2022-23 പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തെത്തി യൂറോപ്പിയന്‍ യോഗ്യത വളരെ അധികം പൊരുതിയ ശേഷം മാത്രമാണു ആഴ്സണല്‍ നേടിയത്.
ഇന്നതെ മല്‍സരത്തില്‍ പരിക്ക് ആഴ്സണല്‍ ടീമിന് വലിയ ഒരു തിരിച്ചടിയാണ്.ഗബ്രിയേൽ മാർട്ടിനെല്ലി ഹാംസ്ട്രിങ് പരിക്ക് മൂലം വിശ്രമത്തില്‍ ആണ്.ഇത് കൂടാതെ തോമസ് പാർട്ടി , ജൂറിയൻ ടിംബർ, മുഹമ്മദ് എൽനെനി എന്നിവര്‍ എല്ലാം മാച്ച് ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള കാത്തിരിപ്പില്‍ ആണ്.യുവേഫ പ്ലേ ഓഫ് മല്‍സരത്തില്‍ റേഞ്ചര്‍സിനെ പരാജയപ്പെടുത്തിയാണ് പിഎസ്വി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയത്.ഈ സീസണില്‍ നാല് മല്‍സരങ്ങളും ജയിച്ച അവര്‍ ഡച്ച് ലീഗില്‍ ഒന്നാം സ്ഥാനത്താണ്.