യുസിഎല്‍ കിരീടം കാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി !!!!
ചൊവ്വാഴ്ച ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് റെഡ് സ്റ്റാർ ബെൽഗ്രേഡിനെ സ്വാഗതം ചെയ്യുമ്പോൾ ചാമ്പ്യൻസ് ലീഗ് ഹോൾഡർമാരായ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ പ്രഥമ യുസിഎല്‍ കിരീടം നിലനിര്‍ത്താനുള്ള ലക്ഷ്യത്തില്‍ ആണ്.സിറ്റിയുടെ കോട്ടയായ എത്തിഹാദ് സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മല്‍സരത്തിന്റെ കിക്കോഫ്.
ശനിയാഴ്ച വെസ്റ്റ് ഹാം യുണൈറ്റഡിനെ 3-1 ന് പരാജയപ്പെടുത്തി പ്രീമിയര്‍ ലീഗില്‍ സിറ്റി തങ്ങളുടെ അഞ്ചാമത്തെ വിജയം ഉറപ്പിച്ചു.കെവിന്‍ ഡി ബ്രൂയ്നയുടെ പരിക്ക്,ഗുണ്ടോഗന്റ്റെയും മാഹ്റസിന്റെയും അഭാവം, ഇതൊക്കെ ഉണ്ടായിട്ടും സിറ്റി മികച്ച ഫോമില്‍ തന്നെ ആണ് കളിക്കുന്നത്.ഹാലണ്ട്,അല്‍വാറസ്,ഫോഡന്‍,റോഡ്രി എന്നിവരുടെ മികച്ച ഫോമില്‍ ആണ് സിറ്റിയുടെ പ്രതീക്ഷ മുഴുവന്‍.അതേസമയം സെർബിയൻ സൂപ്പർലീഗയിൽ റെഡ് സ്റ്റാറിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചുള്ള വരവാണ് റെഡ് സ്റ്റാർ ബെൽഗ്രേഡ്.