EPL 2022 European Football Foot Ball International Football Top News transfer news

ചാമ്പ്യന്‍സ് ലീഗില്‍ മികച്ചൊരു തിരിച്ചുവരവ് ലക്ഷ്യമിട്ട് ലാസിയോയും അത്ലറ്റിക്കോ മാഡ്രിഡും

September 19, 2023

ചാമ്പ്യന്‍സ് ലീഗില്‍ മികച്ചൊരു തിരിച്ചുവരവ് ലക്ഷ്യമിട്ട് ലാസിയോയും അത്ലറ്റിക്കോ മാഡ്രിഡും

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എഫില്‍ ഇന്ന് ലാസിയോയും അത്‌ലറ്റിക്കോ മാഡ്രിഡും ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.സ്റ്റേഡിയോ ഒളിമ്പിക്കോയിൽ പന്ത്രണ്ടര മണിക്ക് ആണ് മല്‍സരം.കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കളിയ്ക്കാന്‍ ആവാതെ പോയ ലാസിയോ വളരെ അധികം കഷ്ട്ടപ്പെട്ടിട്ടാണ് ഈ തിരിച്ചുവരവ് നടത്തിയത്.കഴിഞ്ഞ സീസണില്‍ ലാസിയോ രണ്ടാം സ്ഥാനത്ത് ആയിരുന്നു സീരി എ റേസ് ഫിനിഷ് ചെയ്തത്.

Atletico Madrid coach Diego Simeone reacts on August 20, 2023

എന്നാല്‍ ഇപ്പോള്‍ അവരുടെ പ്രകടനം ഇപ്പോള്‍ ഓണ്‍ മാര്‍ക്കില്‍ അല്ല.ഈ സീസണില്‍ നാലു മല്‍സരങ്ങളില്‍ നിന്നു മൂന്നു തോല്‍വി ഏറ്റുവാങ്ങി പതിനഞ്ചാം സ്ഥാനത്ത് ആണ് ലാസിയോ ഇപ്പോള്‍.ഇതിന് പോംവഴി കാണാനുള്ള തലപ്പുകച്ചിലില്‍  ആണ് മാനേജര്‍ മോറീഷ്യോ സാരി.അത്ലറ്റിക്കോ മാഡ്രിഡ് ആകട്ടെ കഴിഞ്ഞ സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും പുറത്തായത്തിന്‍റെ ക്ഷീണം മാറ്റാനുള്ള ലക്ഷ്യത്തില്‍ ആണ്.ഈ സീസണില്‍ ടീം കുറച്ചു കൂടി മേച്ചപ്പെട്ട ഫൂട്ബോള്‍ കളിക്കുന്നുണ്ട് എങ്കിലും സ്ഥിരതയിലായ്മ അവര്‍ക്ക് വലിയൊരു തിരിച്ചടിയാണ്.കഴിഞ്ഞ മല്‍സരത്തില്‍ വലന്‍സിയക്കെതിരെ എതിരില്ലാത്ത മൂന്നു ഗോള്‍ തോല്‍വി അവര്‍ ഏറ്റുവാങ്ങിയിരുന്നു.

Leave a comment