യുവേഫ ചാമ്പ്യന്‍സ് ലീഗ് : യംഗ് ബോയ്‌സ് vs. ആര്‍ബി ലീപ്‌സിഗ്
ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പൊരിന്റെ ആദ്യ ദിനത്തില്‍ ഇന്ന് ഗ്രൂപ്പ് ജിയില്‍ സ്വിസ് ക്ലബ് ആയ യംഗ് ബോയ്സ് ജര്‍മന്‍ വമ്പന്മാര്‍ ആയ ആര്‍ബി ലെപ്സിഗിനെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ത്യന്‍ സമയം പത്തേ കാല്‍ മണിക്ക് യംഗ് ബോയ്സ് സ്റ്റേഡിയം ആയ വാങ്ക്ഡോർഫില്‍ വെച്ചാണ് മല്‍സരത്തിന്റെ കിക്കോഫ്.
ഗ്രൂപ്പ് ജിയില്‍ ഇവരെ കൂടാതെ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാര്‍ ആയ മാഞ്ചസ്റ്റര്‍ സിറ്റിയും സെര്‍ബിയന്‍ ലീഗില്‍ നിന്നും കര്‍വെന സ്വേസ്നയും ഉള്‍പ്പെടുന്നു.പ്ലേ ഓഫ് റൗണ്ടിൽ സ്വിസ് ചാമ്പ്യന്മാർ മക്കാബി ഹൈഫയെ 3-0 ന് പരാജയപ്പെടുത്തിയാണ് യംഗ് ബോയ്സ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയത്.കഴിഞ്ഞ സീസണിലെ ബുണ്ടസ്‌ലിഗയിൽ മൂന്നാം സ്ഥാനം നേടിയാണ് സന്ദർശകർ ഈ വർഷത്തെ മത്സരത്തിൽ പ്രവേശിച്ചത്.ഈ സീസണില്‍ നാലു മല്‍സരങ്ങളില്‍ നിന്നു മൂന്നു ജയം നേടി ആര്‍ബി ലെപ്സിഗ് ബുണ്ടസ്ലിഗ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.ആദ്യ പരാജയത്തില്‍ നിന്നും മികച്ച തിരിച്ചുവരവ് തന്നെ ആണവര്‍ നടത്തിയത്.മികച്ച ഫോമില്‍ കളിക്കുന്ന സാവി സിമന്‍സില്‍ ആണ് ലേപ്സിഗ് ടീമിന്‍റെ മുഴുവന്‍ പ്രതീക്ഷയും.






































