EPL 2022 European Football Foot Ball International Football Top News transfer news

അത്ലറ്റിക്കോ മാഡ്രിഡിന് “വലന്‍സിയന്‍ ” ചലഞ്ച്

September 16, 2023

അത്ലറ്റിക്കോ മാഡ്രിഡിന് “വലന്‍സിയന്‍ ” ചലഞ്ച്

ലാലിഗയില്‍ അത്ലറ്റിക്കോ മാഡ്രിഡ് തങ്ങളുടെ നാലാം അങ്കത്തിന് ഒരുങ്ങുന്നു.ഇന്ന് ഇന്ത്യന്‍ സമയം ഏഴേ മുക്കാലിന് വലന്‍സിയക്കെതിരെ ആണ് അത്ലറ്റിക്കോ കളിയ്ക്കാന്‍ പോകുന്നത്.വലന്‍സിയന്‍ മണ്ണിലെ  ചരിത്ര പ്രധാനം  ആയ മെസ്റ്റല്ല സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ സീസണിന്‍റെ രണ്ടാം ഭാഗം മുതല്‍ അത്ലറ്റിക്കോ മാഡ്രിഡ് മികച്ച ഫോമില്‍ ആണ് കളിക്കുന്നത്.

Atletico Madrid's Memphis Depay celebrates scoring their second goal with teammates on August 28, 2023

ഈ സീസണിലും മികച്ച അറ്റാക്കിങ് പ്ലേ , കോമ്പിനേഷന്‍ ഗെയിമുകള്‍ എന്നിങ്ങനെ ഉള്‍പ്പെടുത്തി വളരെ അധികം ആകര്‍ഷകമായ ഫൂട്ബോള്‍ ആണ് അത്ലറ്റിക്കോ കാഴ്കവെക്കുന്നത്.ബാഴ്സ മാഡ്രിഡ് ടീമുകളെ സ്ഥിരം വിറപ്പിക്കുന്ന റയോ വലെക്കാനോക്കെതിരെ കഴിഞ്ഞ മല്‍സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് നേടിയ വിജയം ഏഴു ഗോളിനായിരുന്നു.ഈ ഫോം തുടര്‍ന്നാല്‍ ലാലിഗ കാമ്പെയിനില്‍ ബാഴ്സ-മാഡ്രിഡ് ഘടങ്ങള്‍ക്ക് അത്ലറ്റിക്കോ നല്ല രീതിയില്‍ ഉള്ള വെല്ലുവിളി തന്നെ ഉയര്‍ത്തും.അതിനു വേണ്ട താരങ്ങള്‍ കോച്ച് സിമിയോണിയുടെ പക്കല്‍ ഉണ്ട് താനും.

Leave a comment