തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ട് ബാഴ്സലോണ
ലാലിഗയില്‍ തങ്ങളുടെ ഫോം തുടരാന്‍ ബാഴ്സലോണ.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ഒളിമ്പിക്ക് ലൂയിസ് സ്റ്റേഡിയത്തില്‍ വെച്ച് ബാഴ്സലോണ റയല്‍ ബെറ്റിസിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്.നാല് മല്‍സരങ്ങളില്‍ നിന്നു രണ്ടു ജയവും ഒരു തോല്‍വിയും ഒരു സമനിലയും ഉള്‍പ്പടെ ലീഗില്‍ എട്ടാം സ്ഥാനത്താണ് ബെറ്റിസ്.എന്നിരുന്നാലും മുന്‍ കാലങ്ങളില്‍ എപ്പോഴൊക്കെ ബാഴ്സയെ നേരിട്ടുണ്ടോ അപ്പോള്‍ ഒക്കെ ബെറ്റിസ് മികച്ച പ്രകടനം പുറത്തു എടുത്തിട്ടുണ്ട്.
ബാഴ്സയില്‍ കരാര്‍ നീട്ടിയ സാവി ഒരു പുത്തന്‍ തുടക്കത്തിന് വേണ്ടിയുള്ള ശ്രമത്തില്‍ ആണ്.വിങ്ങര്‍ ഉസ്മാന്‍ ഡെംബേലെ പോയതിന് ശേഷം ലമായിന്‍ യമാല്‍ വന്നതോടെ ടീമിന്‍റെ ആക്രമണത്തിന്റെ മൂര്‍ച്ച വര്‍ധിച്ചിട്ടുണ്ട്.എന്നാല്‍ ഇന്നതെ മല്‍സരത്തില്‍ യമാലിന് പകരം റഫീഞ്ഞയെ കളിപ്പിക്കാന്‍ ആണ് സാവി ഉദ്ദേശിക്കുന്നത്.ഇത് കൂടാതെ വിങ്ങ് ബാക് റോളില്‍ കാന്‍സലോയും ഇന്ന് ആദ്യ ഇലവനില്‍ ഇടം നേടും.ഇടത്ത് വിങ്ങില്‍ ഫെറാന ടോറസിന് ആയിരിയ്ക്കും നറുക്കു വീഴാന്‍ പോകുന്നത്.ജോവാ ഫെലിസ്ക് അധിക പക്ഷവും സൂപ്പര്‍ സബ് ആയിട്ടായിരിക്കും ഇന്നതെ മല്‍സരത്തില്‍ കളിയ്ക്കാന്‍ പോകുന്നത്.ഇന്നതെ മല്‍സരത്തില്‍ ജയിക്കാന്‍ ആയാല്‍ ചിരവരികള്‍ ആയ റയല്‍ മാഡ്രിഡിനെ പിന്തളി ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ കറ്റാലന്‍ ക്ലബിന് കഴിയും.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ എന്തു വില കൊടുത്തും വിലപ്പെട്ട മൂന്നു പോയിന്‍റ് നേടാനുള്ള ലക്ഷ്യത്തില്‍ ആണവര്‍.