EPL 2022 European Football Foot Ball International Football Top News transfer news

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജൈത്രയാത്ര തടസ്സപ്പെടുത്താന്‍ വെസ്റ്റ് ഹാം

September 16, 2023

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജൈത്രയാത്ര തടസ്സപ്പെടുത്താന്‍ വെസ്റ്റ് ഹാം

പ്രീമിയര്‍ ലീഗില്‍ ഇന്ന് കടുത്ത പോരാട്ടം.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ലണ്ടൻ സ്റ്റേഡിയത്തില്‍ വെച്ച് മാഞ്ചസ്റ്റര്‍ സിറ്റിയും വെസ്റ്റ് ഹാമും തമ്മില്‍ പരസ്പരം ഏറ്റുമുട്ടാന്‍  ഒരുങ്ങുന്നു.നാലില്‍ നാല്  വിജയം നേടിയ സിറ്റി ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ആണ്.നാലില്‍ മൂന്നു ജയം നേടിയ വെസ്റ്റ് ഹാം ആകട്ടെ നാലാം സ്ഥാനത്തും .ഇന്നതെ മല്‍സരത്തിലെ വിജയിക്കാന്‍ വെസ്റ്റ് ഹാമിന് കഴിഞ്ഞാല്‍ അവര്‍ ലീഗില്‍   ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ സാധ്യതയുണ്ട്.

Erling Haaland celebrates scoring for Manchester City on September 2, 2023

 

ഇന്‍റര്‍നാഷനല്‍ ബ്രേക്ക് സിറ്റിയെ വലിയ രീതിയില്‍ തന്നെ ബാധിച്ചിട്ടുണ്ട്.പരിക്ക് മൂലം ജോൺ സ്റ്റോൺസ്,ജാക്ക് ഗ്രീലിഷ് , മാറ്റിയോ കോവാസിച്ച് എന്നിവര്‍ ഇന്ന് കളിക്കില്ല.മുട്ടിലെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ കെവിന്‍ ഡി ബ്രൂയ്നയും വിശ്രമത്തില്‍ ആണ്.ബ്രേക്കില്‍ ലഭിച്ച പരിക്ക് പൂര്‍ണമായി ഭേദപ്പെട്ട് ഹാലണ്ടും നാഥന്‍ എക്കും ടീമില്‍ മടങ്ങി എത്തിയേക്കും.മുതുകിലെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ പെപ്പ് ഇന്ന് മുതല്‍ സിറ്റിക്ക് വേണ്ടി ഡഗ് ഔട്ടില്‍ തുടരും.അദ്ദേഹത്തിന്റെ അഭാവത്തില്‍ ഇത്രയും കാലം സിറ്റിയുടെ മാനേജര്‍ ആയി പ്രവര്‍ത്തിച്ചത് അസിസ്റ്റന്‍റ് കോച്ച് ആയ ജുവാൻ മാനുവൽ ലില്ലോ ആയിരുന്നു.

Leave a comment