പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം പിടിക്കാന്‍ ടോട്ടന്‍ഹാം
പുതിയ കോച്ച് ആയ ആംഗേ പോസ്റ്റെകോഗ്ലോയുടെ കീഴില്‍ ടോട്ടന്‍ഹാം മികച്ച ഫോമില്‍ ആണ്.ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ടോട്ടന്‍ഹാം ലീഗ് പട്ടികയില്‍ പതിനേഴാം സ്ഥാനത്ത് ഉള്ള ഷെഫീല്‍ഡ് യുണൈറ്റഡിനെ തങ്ങളുടെ ഹോമിലേക്ക് ക്ഷണിച്ചിരിക്കുകയാണ്.നാലു മല്‍സരങ്ങളില്‍ മൂന്നു ജയവും ഒരു സമനിലയും ഉള്‍പ്പടെ സ്പര്‍സ് ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.
ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ ആയാല്‍ ലിലിവൈറ്റ്സിന് ലീഗ് പട്ടികയില്‍ സിറ്റിയെ പിന്തളി ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ കഴിയും.ഹാരി കെയിന്‍ പോയി എങ്കിലും ഈ പുതിയ ടോട്ടന്‍ഹാം അതിന്റെ യാതൊരു തരത്തിലും ഉള്ള ന്യൂനതയും പിച്കില് കാണിക്കുന്നില്ല.സമ്മര്‍ സൈനിങ്ങു ആയ ജയിംസ് മാഡിസണ്‍ ആണെങ്കില്‍ മികച്ച ഫോമിലും.സ്ട്രൈക്കര്‍ ആയ റിച്ചാര്ഡ്ലിസന്റെ മോശം ഫോം മാത്രമാണ് അവര്‍ക്ക് ഇപ്പോള്‍ തലവേദനയായിരിക്കുന്നത്. ഇന്റര്‍നാഷനല്‍ ബ്രേക്ക് കഴിഞ്ഞെത്തിയ റൊമെറോക്ക് പരിക്ക് ഒന്നുമില്ല എന്നത് ടോട്ടന്‍ഹാം കാമ്പില്‍ ആശ്വാസം പടര്‍ത്തിയിട്ടുണ്ട്. ഇന്നതെ മല്‍സരത്തില്‍ താരം ആദ്യ ഇലവനില്‍ കളിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.