EPL 2022 European Football Foot Ball International Football Top News transfer news

ഫോമിലേക്ക് മടങ്ങി എത്താന്‍ മാഞ്ചസ്റ്റര്‍

September 16, 2023

ഫോമിലേക്ക് മടങ്ങി എത്താന്‍ മാഞ്ചസ്റ്റര്‍

സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വളരെ അധികം പണം ചിലവഴിച്ചിട്ടും ടീമിന്‍റെ പ്രകടനത്തില്‍ യുണൈറ്റഡ് ആരാധകരും മാനേജ്മെന്‍റും ഒട്ടും തൃപ്തര്‍ അല്ല.നാലു  മല്‍സരങ്ങളില്‍  നിന്നും രണ്ടു ജയവും രണ്ടു തോല്‍വിയും ഉള്‍പ്പടെ യുണൈട്ടഡ് നിലവില്‍ ലീഗ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്ത് ആണ്.ഇന്നതെ മല്‍സരത്തില്‍ തങ്ങളുടെ പോയിന്‍റ് നില മെച്ചപ്പെടുത്താന്‍ കഴിയും എന്ന പ്രതീക്ഷയില്‍ മാഞ്ചസ്റ്റര്‍ റെഡ് ഡെവിള്‍സ് ബ്രൈട്ടനെതിരെ കളിയ്ക്കാന്‍ ഒരുങ്ങുകയാണ്.

Evan Ferguson celebrates scoring for Brighton & Hove Albion on September 2, 2023

 

ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് മാഞ്ചസ്റ്റര്‍ ഹോം ഗ്രൌണ്ട് ആയ ഓല്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.നാലു മല്‍സരങ്ങളില്‍ നിന്നു ഒരു തോല്‍വിയും മൂന്നു ജയവും ഉള്‍പ്പടെ ലീഗില്‍ ആറാം സ്ഥാനത്താണ് ബ്രൈട്ടന്‍.പല സൂപ്പര്‍ താരങ്ങളും തങ്ങളെ വിട്ടു പോയി എങ്കിലും ബ്രൈട്ടന്‍റെ കുതിപ്പിന് ഒരു കുറവും ഇല്ല.ബാഴ്സയില്‍ നിന്നും ലോണില്‍ ലഭിച്ച അന്‍സു ഫാട്ടി ഇന്നതെ മല്‍സരത്തില്‍ ബ്രൈട്ടന് വേണ്ടി ആദ്യ ഇലവനില്‍ ഉണ്ടാകും എന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

Leave a comment