പ്രീമിയര്‍ ലീഗില്‍ ഇന്ന് ലിവര്‍പ്പൂള്‍ vs വൂള്‍വ്സ് പോരാട്ടം
ഇന്റർനാഷണൽ ബ്രേക്കിന് മുമ്പ് നിർത്തിയിടത്ത് നിന്ന് മുന്നേറാൻ ലക്ഷ്യമിട്ട്, ശനിയാഴ്ചത്തെ പ്രീമിയർ ലീഗ് കിക്കോഫിൽ ലിവർപൂൾ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ നേരിടും.ലിവര്‍പ്പൂള്‍ കഴിഞ്ഞ മൂന്നു മല്‍സരത്തില്‍ തുടര്‍ച്ചയായി ജയം നേടിയിട്ടുണ്ട്.നിലവില്‍ ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് അവര്‍.ഇന്നതെ മല്‍സരത്തിലും കൂടി ജയിച്ചാല്‍ താല്‍ക്കാലികം ആയെങ്കിലും ഒന്നാം സ്ഥാനത്ത് എത്താന്‍ റെഡ്സിന് കഴിഞ്ഞേക്കും.
ഇന്ന് ഇന്ത്യന്‍ സമയം അഞ്ചു മണിക്ക് വൂള്‍വ്സ് ഹോം ഗ്രൌണ്ട് ആയ മോളിനേക്സില് വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ബാന്‍ നീട്ടി കിട്ടിയതു മൂലം വിര്‍ജില്‍ വാന്‍ ഡൈക്ക് ഇന്നതെ മല്‍സരത്തില്‍ ഉണ്ടാകില്ല.ഇത് കൂടാതെ സൌത്ത് അമേരിക്കന്‍ ലോകക്കപ്പ് യോഗ്യത കളിച്ച് എത്തിയ അലിസൺ ബെക്കർ, അലക്സിസ് മാക് അലിസ്റ്റർ, ലൂയിസ് ഡയസ്,നൂനസ് എന്നിവര്‍ ഇന്നതെ മല്‍സരത്തില്‍ കളിക്കില്ല.നാല് മല്‍സരങ്ങളില്‍ നിന്നു ഒരു ജയം മാത്രം നേടിയ ലീഗ് പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്താണ്.