ക്ലാസോടെ ബാറ്റ് വീശി ഹെൻറിച്ച് ക്ലാസൻ ; നാലാം മല്‍സരത്തില്‍ സൌത്ത് ആഫ്രിക്കയ്ക്ക് 164 റൺസിന്‍റെ വിജയം
വെള്ളിയാഴ്ച നടന്ന നാലാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ 164 റൺസിന് പരാജയപ്പെടുത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം ശേഷിക്കെ 2-2ന് സമനിലയിലാക്കാൻ ദക്ഷിണാഫ്രിക്കക്കു കഴിഞ്ഞു.വെള്ളിയാഴ്ച സൂപ്പർസ്‌പോർട്ട് പാർക്കിൽ നടന്ന നാലാം ഏകദിനത്തിൽ ടോസ് നേടിയ ഓസീസ് സൌത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് പറഞ്ഞയക്കുകയായിരുന്നു.
35 ഓവര്‍ വരെ കരശനമായി പന്തെറിയാന്‍ കങ്കാരുപ്പടക്കു കഴിഞ്ഞു.എന്നാല്‍ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ആണ് മല്‍സരത്തിന്റെ ഗതിയെ മാറ്റിമറച്ചത്.ആക്രമണത്തിന് നേതൃത്വം നൽകിയ ഹെൻറിച്ച് ക്ലാസൻ 83 പന്തിൽ 174 റൺസ് നേടി.ഡേവിഡ് മില്ലറുമായി (82 നോട്ടൗട്ട്) ക്ലാസെൻ 94 പന്തിൽ 222 റൺസിന്റെ പാര്‍ട്ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി.ഇതോടെ സൌത്ത് ആഫ്രിക്ക 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 416 റൺസെടുത്തു.മറുപടി ബാറ്റിംഗിൽ 35 ഓവറില്‍ ഓസ്‌ട്രേലിയ 252 റൺസിന് പുറത്തായി.നാളെ വാണ്ടറര്‍സ് സ്റ്റേഡിയത്തില്‍ ആണ് പരമ്പരയിലെ അവസാന മല്‍സരം.