മലന്‍റെ ഒറ്റയാള്‍ പോരാട്ടത്തില്‍ ബ്ലാക്സ് കാപ്സ് മുട്ടുകുത്തി
വെള്ളിയാഴ്ച നടന്ന നാലാം ഏകദിനത്തിൽ ന്യൂസിലൻഡിനെ 100 റൺസിന് തകർത്ത് ഇംഗ്ലണ്ട് 3-1 ന് പരമ്പര വിജയം സ്വന്തമാക്കി.ലോകകപ്പ് കാംപെയിന് തൊട്ട് മുന്നേയുള്ള ഈ പരമ്പര വിജയം ഇംഗ്ലണ്ട് ടീമിന് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുത് ആണ്.സെഞ്ചുറി നേടിയ ഡേവിഡ് മലന്‍ ആണ് മല്‍സരത്തിലെ താരവും പരമ്പരയിലെ താരവും.
ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ടീം നിശ്ചിത അന്‍പത് ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ട്ടത്തില്‍ 311 റണ്‍സ് നേടി.114 പന്തിൽ 127 റൺസെടുത്ത ഓപ്പണർ ഡേവിഡ് മലനോട് ഇംഗ്ലണ്ട് ടീം കടപ്പെട്ടിരിക്കണം.അദ്ദേഹം മാത്രമാണു ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം പുറത്തു എടുത്തത്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബ്ലാക്ക് കാപ്സിന് തുടക്കത്തില്‍ തന്നെ പതര്‍ച്ച സംഭവിച്ചു.കൃത്യതയോടെ പന്തെറിഞ്ഞ പേസര്‍മാര്‍ ന്യൂസിലാണ്ട് ബാറ്റിങ് നിരയുടെ മുനയൊടിച്ചു.മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാരെ മോയീന്‍ അലിയും പുറത്താക്കിയതോടെ ഒരു ചെറു പോരാട്ടം പോലും കാഴ്ച്ചവെക്കാന്‍ കഴിയാതെ കാപ്സ് പത്തി മടക്കി.