പിഎസ്ജിക്കെതിരെ നീസിന് അട്ടിമറി വിജയം
ലീഗ് 1 ല്‍ ഒന്നാം സ്ഥാനം നേടാനുള്ള ഒരു മികച്ച അവസരം പിഎസ്ജി തുലച്ചു.ഇന്നലെ നടന്ന മല്‍സരത്തില്‍ നീസിനെതിരെ 3-2 നു പാരിസ് ക്ലബ് തോല്‍വി നേരിട്ടു.ഇരട്ട ഗോള്‍ നേടിയ എംബാപ്പെയുടെ പ്രകടനത്തിന് പോലും പിഎസ്ജിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.തോല്‍വിയോടെ പിഎസ്ജി ലീഗ് പട്ടികയില്‍ റണ്ടില്‍ നിന്നും മൂന്നും സ്ഥാനത്തേക്ക് വഴുതി വീണു.
വിജയത്തോടെ നീസ് നിലവില്‍ ലീഗ് 1 ല്‍ ഒന്നാം സ്ഥാനത്താണ്.രണ്ട് ഗോളുകൾ ഒരു അസിസ്റ്റ് നല്‍കുകയും ചെയ്ത ഫോർവേഡ് ടെറം മോഫിയാണ് ഇന്നലത്തെ മല്‍സരത്തിലെ താരം.ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയപ്പോള്‍, രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നീസില്‍ നിന്നു പാരിസിന് തിരിച്ചടി നേരിട്ടു.53 ആം മിനുട്ടില്‍ ഗെയ്തൻ ലാബോർഡയുടെ ഗോള്‍ പിഎസ്ജിയെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു.അടുത്ത ആഴ്ച്ച ചാംപ്യന്‍സ് ലീഗില്‍ ബോറൂസിയ ടീമിനെ നേരിടേണ്ട പിഎസ്ജിക്ക് ഇപ്പോള്‍ ലഭിച്ച തോല്‍വി വലിയൊരു തിരിച്ചടി തന്നെ ആണ്.