ബുണ്ടസ്ലിഗയില്‍ ഇന്ന് ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം
ബുണ്ടസ്ലിഗയില്‍ ഇന്ന് കരുത്തുറ്റ പോരാട്ടം.ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ബയേണ്‍ ഒന്നാം സ്ഥാനക്കാര്‍ ആയ ബേയര്‍ ലേവര്‍കുസനെ നേരിടാന്‍ ഒരുങ്ങുന്നു.കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയം നേടിയ ടീമുകള്‍ ഇരുവര്‍ക്കും ഒന്‍പത് പോയിന്റുകള്‍ വീതം ഉണ്ട്.എന്നാല്‍ ഗോള്‍ കണക്കിന്‍റെ തൂക്കം നോക്കുമ്പോള്‍ മുന്നില്‍ ഉള്ളത് ലെവര്‍കുസന്‍ ആണ്.
ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടു മണിക്ക് മ്യൂണിക്ക് ഹോം ഗ്രൌണ്ട് ആയ അലിയന്‍സ് അരീനയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.മുന്‍ ബയേണ്‍ മ്യൂണിക്ക് താരം ആയിരുന്ന ക്ശാബി അലോണ്‍സോ ആണ് ഇപ്പോഴത്തെ ലേവര്‍കുസന്‍ മാനേജര്‍.അതിനാല്‍ അദ്ദേഹത്തിന്റെ അരീനയിലേക്ക് ഉള്ള തിരിച്ചുവരവ് കാണികള്‍ ആവേശത്തോടെ സ്വീകരിക്കും.പരിക്കുകള്‍ ഒന്നും മ്യൂണിക്കിനെ അലട്ടുന്നില്ല,എന്നാല്‍ ലെവര്‍കുസന് വേണ്ടി ഇന്ന് കളിയ്ക്കാന്‍ പാട്രിക് ഷിക്ക്, പിയറോ ഹിൻകാപ്പി എന്നിവര്‍ ഉണ്ടായേക്കില്ല.ഇത് അവര്‍ക്ക് ഒരു തിരിച്ചടി തന്നെ ആണ്.എന്നാല്‍ മികച്ച ഫോമില്‍ ഉള്ള മുന്നേറ്റ നിരയിലെ താരങ്ങളുടെ സാന്നിധ്യം തങ്ങളെ തുണക്കും എന്ന വിശ്വാസത്തില്‍ ആണ് ബയേര്‍.