ബെസ്റ്റ് മാനേജര്‍ , ബെസ്റ്റ് ഗോള്‍കീപ്പര്‍ അവാര്‍ഡുകള്‍ക്ക് വേണ്ട നോമിനേഷന്‍ ലിസ്റ്റ് പുറത്തുവിട്ട് ഫിഫ
മികച്ച താര്‍ങ്ങള്‍കെകെ വേണ്ടിയുള്ള ലിസ്റ്റ് ഇന്നലെ ഫിഫ പ്രസിദ്ധീകരിച്ചിരുന്നു.ഇതോടൊപ്പം അവര്‍ മികച്ച മാനേജര്‍, ഗോള്‍ കീപ്പര്‍ക്കുള്ള ലിസ്റ്റും പുറത്തു വിട്ടിട്ടുണ്ട്.സിറ്റിക്ക് വേണ്ടി ആദ്യമായി ട്രെബിള്‍ നേടിയ പെപ്പ്,ബാഴ്സയെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലീഗ് നേടാന്‍ സഹായിച്ച സാവി,നിലവിലെ ടോട്ടന്‍ഹാം മാനേജര്‍ ആങ്കെ പോസ്റ്റ്കോഗ്ലു,മുന്‍ നാപോളി മാനേജര്‍ ലൂസിയാനോ സ്പലേറ്റി,ഇന്‍റര്‍ മിലാന്‍ മാനേജര്‍ സിമോണ്‍ ഇന്‍സാഗി എന്നിവര്‍ ആണ് ഫിഫയുടെ ടോപ് മാനേജര്‍ അവാര്‍ഡ് നേടാനുള്ള നോമിനികള്‍.
ഇനി ഗോള്‍കീപ്പര്‍ക്ക് വേണ്ടിയുള്ള ബഹുമതി സ്വീകരിക്കാനുള്ള ലിസ്റ്റിലും ഫിഫ അഞ്ചു പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.മൊറോക്കന്‍ ഗോള്‍ കീപ്പര്‍ യാസൈന്‍ ബോനോ,റയല്‍ മ്യാഡ്രിഡ് ഗോള്‍കീപ്പര്‍ തിബൌട്ട് കോര്‍ട്ട്വ,ബ്രസീല്‍ കീപ്പര്‍ ഏദര്‍സന്‍,നിലവിലെ യുണൈറ്റഡ് കീപ്പര്‍ ആന്ദ്രെ ഒനാന,ബാഴ്സ- ജര്‍മനി ടീമുകളുടെ ഗോള്‍ കീപ്പറായ മാര്‍ക്ക് ആന്ദ്രെ ടെര്‍ സ്റ്റഗന്‍.ഇതാണ് ഫിഫ ഇന്നലെ പുറത്തു വിട്ട ലിസ്റ്റ്.
നിങ്ങളുടെ അഭിപ്രായത്തില്‍ ഫിഫയുടെ “ബെസ്റ്റ് മാനേജര്‍” , “ബെസ്റ്റ് ഗോള്‍കീപ്പര്‍” അവാര്‍ഡ് നേടാന്‍ ഇവരില്‍ ആരാണ് യോഗ്യന്‍