ലാലിഗയില്‍ നിന്നു എട്ടിന്‍റെ പണി : ബാഴ്‌സലോണയുടെ ശമ്പള പരിധി 649 മില്യണ്‍ യൂറോയില്‍ നിന്ന് 270 മില്യണ്‍ യൂറോയായി കുറച്ചു
ലാലിഗയുടെ സാമ്പത്തിക നിയന്ത്രണം അനുസരിച്ച് ബാഴ്സലോണക്ക് സാലറി കോസ്റ്റ് ലിമിറ്റിൽ വലിയ തിരിച്ചടി നേരിട്ടു.കഴിഞ്ഞ വിന്റർ ട്രാൻസ്ഫർ മാർക്കറ്റിന് ശേഷം ലഭ്യമായിരുന്ന 649 മില്യൺ യൂറോ സാലറി കാപ്പില്‍ നിന്നും ഇപ്പോള്‍ അവര്‍ക്ക് ലഭിച്ചിരിക്കുന്നത് 270 മില്യൺ യൂറോ മാത്രം ആണ്.379 മില്യൺ യൂറോയുടെ ഇടിവ്.!!!!!!!!!
ഹാവിയർ ടെബാസിന്റെ അധ്യക്ഷതയിൽ ലാലിഗ പുറത്തുവിട്ട കണക്കുകൾ പ്രകാരം റയൽ മാഡ്രിഡിനും (€727.4 മില്യൺ), അത്‌ലറ്റിക്കോ ഡി മാഡ്രിഡിനും (296.3 മില്യൺ യൂറോ) പിന്നിലായി ലീഗിൽ ബാഴ്‌സലോണ മൂന്നാം സ്ഥാനത്താണ്.കഴിഞ്ഞ വേനൽക്കാലത്ത്, ബാഴ്‌സലോണ അതിന്റെ ശമ്പള പരിധി കണക്കാക്കുമ്പോൾ നേരിട്ടുള്ള വരുമാനമായി കണക്കാക്കിയ 700 ദശലക്ഷം യൂറോയുടെ ആസ്തികൾ വില്പന ചെയ്തത് മൂലം ആയിരുന്നു ഇങ്ങനെ സംഭവിച്ചത്.അത് മൂലം ആണ് ലാലിഗ ബാഴ്സയുടെ ശമ്പള ലിമിറ്റ് കുറച്ചത്.നിലവില്‍ ഇത് കൊണ്ട് ബാഴ്സക്ക് വലിയ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകാന്‍ പോകുന്നില്ല.എന്നാല്‍ അടുത്ത സമ്മറിലോ വരാനിരിക്കുന്ന വിന്‍റര്‍ ട്രാന്‍സ്ഫറിലോ പുതിയ താരങ്ങളെ റെജിസ്റ്റര്‍ ചെയ്യാന്‍ ബാഴ്സക്ക് കഴിയില്ല.






































