ശ്രീലങ്കക്കെതിരെ നടത്തിയ പ്രകടനത്തില്‍ ഇന്ത്യന്‍ ടീം അഭിനന്ദനം അര്‍ഹിക്കുന്നു
പാക്കിസ്ഥാനെതിരെ നേടിയ വിജയത്തിനെക്കാള്‍ തനിക്ക് ഇഷ്ട്ടപ്പെട്ടത് ശ്രീലങ്കന്‍ ടീമിനെതിരായ ഇന്ത്യന്‍ ടീമിന്റേ പ്രകടനം ആണ് എന്നു മുന്‍ ഇന്ത്യന്‍ താരമായ ഗൌതം ഗംഭീര്‍ പറഞ്ഞു.ഇന്നലെ നടന്ന മല്‍സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചത് 41 റണ്‍സിന് ആയിരുന്നു.അതേ സമയം ഇന്ത്യ പാക്ക് ടീമിനെതിരെ നേടിയ വിജയം 28 റൺസിന് ആയിരുന്നു.

“ഇന്ത്യ ശ്രീലങ്കക്കെതിരെ നടത്തിയ പ്രകടനത്തില്‍ അഭിമാനം കൊള്ളണം.അത്രക്ക് മികച്ച തിരിച്ചുവരവ് ആണവര് നടത്തിയത്.പരിക്കിന് ശേഷം ജസ്പ്രീത് ബുംറയുടെ ഫോമില്‍ എല്ലാവര്ക്കും സംശയം ഉണ്ടായിരുന്നു.കുൽദീപിനെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോഴും പലരും നെറ്റി ചുളിച്ചിരുന്നു.എന്നാല്‍ ഈ വിക്കറ്റിൽ 217 റൺസ് പ്രതിരോധിക്കാന്‍ ഈ ബോളിങ്ങ് സംഘത്തിന് പ്രാപ്തി ഉണ്ട് എന്നു അവര്‍ തെളിയിച്ചു.സ്പിന്നിനെതിരെ നന്നായി കളിച്ച് പരിചയം ഉള്ള ശ്രീലങ്കയെ തന്നെ മുട്ടുമടക്കിച്ചു എന്നത് വിജയതിന്റെ മധുരം വര്‍ദ്ധിപ്പിക്കുന്നു.”ഗംഭീര്‍ മാധ്യമങ്ങളോട് പറഞ്ഞു.