വിജയകുതിപ്പ് തുടരാന്‍ സ്പാനിഷ് ടീം
യുവേഫ യൂറോ കാമ്പെയിനില്‍ ഇന്ന് ഗ്രൂപ്പ് എ യില്‍ സ്പെയ്ന്‍ സിപ്രസിനെ നേരിടാന്‍ ഒരുങ്ങുന്നു.കഴിഞ്ഞ മല്‍സരത്തില്‍ ജോര്‍ജിയ ടീമിനെ ഏഴു ഗോളിന് തോല്‍പ്പിച്ചുള്ള വരവാണ് സ്പാനിഷ് ടീമിന്റേത്.മൊറാട്ട,യമാല്‍,ഗാവി,ബാല്‍ഡെ,റോഡ്രി എന്നിങ്ങനെ അവരുടെ താരങ്ങള്‍ എല്ലാവരും മികച്ച ഫോമില്‍ ആണ്.നിലവില്‍ സ്പെയിന് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്.
പരിക്ക് മൂലം മാർക്കോ അസെൻസിയോയും ഡാനി ഓൾമോയും സ്പെയിൻ ടീമിൽ നിന്ന് പിൻമാറി, ഇത് ഫെറാൻ ടോറസിനെയും യെറെമി പിനോയെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ സ്പാനിഷ് കോച്ചിനെ നിര്‍ബന്ധിച്ചു.ബാഴ്സ ആദ്യ ടീമില്‍ ഇടം ഇല്ല എങ്കിലും ഫെറാന്‍ ഈ സീസണില്‍ ഇതുവരെ മികച്ച ഫോമില്‍ ആണ് കളിച്ചു വരുന്നത്.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാല് മണിക്ക് ആണ് മല്‍സരത്തിന്റെ കിക്കോഫ്.സ്പാനിഷ് സ്റ്റേഡിയമായ ഗ്രനാഡയിലെ ലോസ് കാർമെനെസില് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ നാലിലും തോല്‍വി നേരിട്ട സിപ്രസ് പൂജ്യം പോയിന്റോടെ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.






































