വിജയദാഹവുമായി ഇറ്റലി ; പുതിയ മാനേജര്‍ ലൂസിയാനോ സ്പല്ലെറ്റിക്ക് ജയം അനിവാര്യം
ഇന്ന് യൂറോ യോഗ്യത മല്‍സരത്തില്‍ ഇറ്റലി ഉക്രെയിന് ടീമിനെതിരെ പോരാടും.കഴിഞ്ഞ മല്‍സരത്തില്‍ നോര്‍ത്ത് മക്കഡോണിയ ടീമിനെതിരെ സമനില വഴങ്ങിയതിന്റെ ക്ഷീണത്തില്‍ ആണ് ഇറ്റലി.റോബര്‍ട്ട് മാന്‍സിനി പോയതിന് ശേഷം പുതിയ മാനേജര്‍ ആയി ചുമതല ഏറ്റ ലൂസിയാനോ സ്പല്ലെറ്റിയുടെ തുടക്കം പാളി പോയി.തന്റെ രണ്ടാം മല്‍സരത്തില്‍ ജയം നേടാനുള്ള ലക്ഷ്യത്തില്‍ ആണ് അദ്ദേഹം.
ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാല് മണിക്ക് ആണ് മല്‍സരം.തങ്ങളുടെ നാട്ടില്‍ ആണ് കളി നടക്കുന്നത് എന്നത് ഇറ്റലി ടീമിന് ഗുണകരം ആയേക്കും.ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് അസൂറിപ്പട.ഏഴു പോയിന്റുള്ള ഉക്രെയിന് രണ്ടാം സ്ഥാനത്തുമാണ്.ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ ആയാല്‍ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാന്‍ ഇറ്റലി ടീമിന് സാധിക്കും.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ഉക്രെയിനെതിരെ തന്റെ മികച്ച ടീമിനെ തന്നെ ഇറക്കി വിലപ്പെട്ട മൂന്നു പോയിന്റ് നേടാനുള്ള തയ്യാറെടുപ്പില്‍ ആണ് ഇറ്റലി മാനേജര്‍ ലൂസിയാനോ സ്പല്ലെറ്റി.