ലക്സംബര്‍ഗ് വധം നടപ്പിലാക്കി പോര്‍ച്ചുഗല്‍
യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരത്തിൽ തിങ്കളാഴ്ച ലക്സംബർഗിനെ 9-0 ന് പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍.ആറാം മല്‍സരത്തില്‍ വിജയം നേടിയ പോര്‍ച്ചുഗല്‍ പതിനെട്ടു പോയിന്റുകളോടെ ഗ്രൂപ്പില്‍ വളരെ അധികം മുന്നില്‍ ആണ്.പോര്‍ച്ചുഗലിന് അവരുടെ ഗോള്‍ മെഷിന് ആയ റൊണാള്‍ഡോ ഇല്ലാതെ ആണ് അവര്‍ ഇത്രക്കുമധികം ഗോളുകള്‍ അടിച്ച് കൂട്ടിയത്.
ആദ്യ പകുതി പൂര്‍ത്തിയാമ്പോള്‍ തന്നെ ഗോണ്‍സാലോ റാമോസ്, ഗോണ്‍സാലോ ഇനാഷ്യോ എന്നിവര്‍ ഇരട്ട ഗോള്‍ നേടി കൊണ്ട് പോര്‍ച്ചുഗലിന് നാല് ഗോളിന്റെ ലീഡ് നേടി കൊടുത്തു.രണ്ടാം പകുതിയില്‍ ഇരട്ട ഗോള്‍ നേടി ഡിയഗോ ജോട്ട,ഓരോ ഗോള്‍ വീതം നേടി റിക്കാര്‍ഡോ ഹോട്ട,ബ്രൂണോ ഫെര്‍ണാണ്ടസ്,ജോവ ഫെലിക്സ് എന്നീ താരങ്ങളും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.ഇതോടെ ഈ ഇന്റര്‍നാഷണല്‍ ബ്രേക്കില്‍ പോര്‍ച്ചുഗീസ് ടീമിന്റെ എല്ലാ മല്‍സരങ്ങളും പൂര്‍ത്തിയാക്കി.അടുത്ത ബ്രേക്കില്‍ സ്ലോവേക്കിയക്കെതിരെ ആണ് അവരുടെ ആദ്യ മല്‍സരം.