നാല് ഇന്ത്യൻ കളിക്കാരുടെ സൈനിങ് പ്രഖ്യാപ്പിച്ച് പഞ്ചാബ് എഫ്സി
പഞ്ചാബ് എഫ്സി 2023-24 സീസണിലെ തങ്ങളുടെ ഇന്ത്യൻ താരങ്ങള്‍ക്ക് വേണ്ടിയുള്ള ക്വോട്ട പൂര്‍ത്തിയാക്കി.ഇന്നലെ ഐഎസ്എല്‍ ക്ലബ് നാല് ഇന്ത്യന്‍ താരങ്ങളുടെ സൈനിങ് പ്രഖ്യാപ്പിച്ചിരുന്നു.മിഡ്ഫീൽഡർ സ്വീഡൻ ഫെർണാണ്ടസ്, ഡിഫൻഡർമാരായ നോങ്മൈകപം സുരേഷ് മെയ്റ്റി, മഷൂർ ഷെരീഫ്, ഗോൾകീപ്പർ ഷിബിൻരാജ് കുന്നയിൽ- ഇവരൊക്കെ ആണ് പഞ്ചാബിന്റെ പുതിയ താരങ്ങള്‍.
(സ്വീഡൻ ഫെർണാണ്ടസ്)
23 കാരനായ സ്വീഡൻ ഫെർണാണ്ടസ് ഐഎസ്എൽ ടീമായ ചെന്നൈയിൻ എഫ്സിയിൽ നിന്ന് ഒരു സീസൺ ലോണിൽ ആണ് പഞ്ചാബ് ടീമിലേക്ക് വരുന്നത്.കഴിഞ്ഞ സീസണില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുമായി ഒരു സീസണ് ചെലവഴിച്ച സെന്റർ ബാക്ക് മഷൂർ ഷെരീഫും പഞ്ചാബില്‍ ഒപ്പിട്ട കരാറിന്റെ കാലാവധി ഒരു വര്‍ഷം ആണ്.മലപ്പുറത്ത്ക്കാരന് ആയ താരം ഇന്ത്യന്‍ നിരയില്‍ പേര് കേട്ട പ്രതിരോധ താരങ്ങളില്‍ ഒരാള്‍ ആണ്.മോഹൻ ബഗാൻ, കേരള ബ്ലാസ്റ്റേഴ്സ്, ഗോകുലം കേരള, ചർച്ചിൽ ബ്രദേഴ്സ്, ശ്രീനിധി ഡെക്കാൻ എന്നീ ടീമുകൾക്കായി കളിച്ചിട്ടുള്ള പരിചയസമ്പന്നനായ ഗോൾകീപ്പറാണ് ഷിബിൻരാജ് കുന്നിയിൽ. കേരളത്തിൽ തന്നെ ജനിച്ച താരം കഴിഞ്ഞ സീസണില്‍ ഐ ലീഗിൽ ഗോകുലം കേരളയ്ക്കായി 19 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.