” ധോണിയില്‍ നിന്നു ശിക്ഷണം ലഭിച്ച മതീഷ പതിരണ വളരെ ഏറെ മെച്ചപ്പെട്ടു “
ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പമുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് മല്‍സരങ്ങള്‍ യുവ പേസ് സെൻസേഷൻ മതീഷ പതിരണയെ സഹായിച്ചതായി ശ്രീലങ്കൻ അസിസ്റ്റന്റ് കോച്ച് നവീദ് നവാസ് പറഞ്ഞു.എംഎസ് ധോണിയുടെ കീഴില്‍ കളിച്ച താരം ഇപ്പോള്‍ വളരെ അധികം പക്വതയോടെ ആണ് പിച്ചില്‍ പെരുമാറുന്നത് എന്നു നവാസ് രേഖപ്പെടുത്തി.
( നവീദ് നവാസ് )
“മതീഷ ശ്രീങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ കണ്ടെത്തല്‍ ആണ്.ഞങ്ങള്‍ അദ്ദേഹത്തിന്റെ കഴിവ് വളരെ പെട്ടെന്നു തന്നെ കണ്ടെത്തി.എന്നാല്‍ ഐപിഎൽ മല്‍സരങ്ങള്‍ താരത്തിന് ഒരു പുതിയ മാനം നല്കി.ഇത്രയും ചെറു പ്രായത്തില്‍ ധോണിയെ പോലൊരു ഇതിഹാസത്തിന് ഒപ്പം കളിയ്ക്കാന്‍ കഴിഞ്ഞത് അവന്‍റെ മഹാഭാഗ്യം ആണ്.വലിയ സിഎസ്‌കെ ഗെയിമുകൾക്കിടയിൽ മതീഷ സമ്മർദം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും താരങ്ങളെ നിയന്ത്രിക്കുന്നതിനെ കുറിച്ചും ധോണിയില്‍ നിന്നു പഠിച്ചെടുത്തിട്ടുണ്ടാവും എന്നു ഞാന്‍ കരുത്തുന്നു.”മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ നവാസ് പറഞ്ഞു.പതിരണ 14 കളികളിൽ സിഎസ്‌കെയെ പ്രതിനിധീകരിച്ചിട്ടുണ്ട്.2023 സീസണിൽ പന്ത്രണ്ടു കളികളില്‍ നിന്നും പത്തൊന്‍പത് വിക്കറ്റുകള്‍ നേടാന്‍ താരത്തിന് കഴിഞ്ഞു.