യുവന്റസ് ക്ലബ് വില്പനക്ക് എന്നത് വ്യാജം !!!!!!!!
ഇന്ന് രാവിലെ ഇറ്റാലിയന്‍ ഫൂട്ബോള്‍ ലോകത്തെ ഞെട്ടിച്ച് കൊണ്ട് ഒരു വാര്‍ത്ത പുറത്തു വന്നു.ഇൽ ജിയോർനാലെ നല്കിയ റിപ്പോര്‍ട്ട് പ്രകാരം യുവന്റ്റസിനെ ക്ലബിന്റെ ഉടമകള്‍ ആയ എക്സോർ കമ്പനി വില്ക്കാന് ഉദ്ദേശിക്കുന്നു.ഇറ്റാലിയന്‍ ഫൂട്ബോളില്‍ ഈ അടുത്ത കാലത്ത് ഇത്രയും ബഹുമതികള്‍ നേടിയ ക്ലബ് ഉടമകള്‍ പെട്ടെന്നു ഉപേക്ഷിക്കാന്‍ പോകുന്നു എന്നത് ആരാധകരില്‍ ഭീതി പടര്‍ത്തി.
എന്നാല്‍ ഈ വാര്‍ത്ത വെറും വ്യാജം ആണ് എന്നും തങ്ങള്‍ക്ക് ക്ലബിനെ വില്‍ക്കാനുള്ള തീരുമാനം ഇല്ല എന്നും എക്സോര്‍ കമ്പനി തന്നെ പരസ്യമായി പ്രതികരിച്ചു.ആഗ്നെല്ലി കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ളതും നെതർലാൻഡിൽ ലിസ്റ്റുചെയ്തിരിക്കുന്നതുമായ എക്സോർ ഈ അടുത്ത കാലത്ത് പല വിധത്തില്‍ ഉള്ള ബുദ്ധിമുട്ടുകളിലൂടെയും കടന്നു പോയി.കഴിഞ്ഞ സീസണില്‍ സാമ്പത്തിക ക്രമകേട് നടത്തിയത് മൂലം സീരി എ യില്‍ നിന്നും ക്ലബിന്റെ പത്തു പോയിന്റ് വെട്ടി ചുരുക്കിയിരുന്നു.ഈ സീസണില്‍ യൂറോപ്പിയന്‍ ലീഗ് കളിക്കാനും യുവേക്ക് വിലക്ക് ഉണ്ട്.