ഒടുവില്‍ സമ്മര്‍ദം വഴങ്ങി ; ചുംബന വിവാദത്തിൽ സ്പാനിഷ് എഫ്എ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ് രാജിവച്ചു
വനിത ലോകക്കപ്പ് സമ്മാനദാന ചടങ്ങിനിടെ ജെന്നി ഹെർമോസോയെ ചുംബിച്ചത് വിവാദമായതിനെ തുടർന്ന് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ലൂയിസ് റൂബിയാലെസ് രാജിവച്ചു.ലോകക്കപ്പില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തി വിവാദം ആയതിനെ തുടര്‍ന്നു ഒരു മാസത്തോളം ആയി റൂബിയാലസിന്റെ രാജിക്ക് വേണ്ടി മുറവിളി ഉയരാന്‍ തുടങ്ങിയിട്ട്.എന്നാല്‍ താരത്തിന്റെ സമ്മതത്തോടെ ആണ് ഇത് സംഭവിച്ചത് എന്ന അഭിപ്രായത്തില്‍ റൂബിയാലസ് ഉറച്ച് നിന്നിരുന്നു.
ബ്രിട്ടിഷ് മാധ്യമ പ്രവര്ത്തകന് ആയ പിയേഴ്സ് മോര്ഗന് നല്കിയ അഭിമുഖത്തില്‍ ആണ് റൂബിയാലസ് തന്റെ രാജി വാര്‍ത്ത പുറത്തു വിട്ടത്.താന്‍ ഇപ്പോഴും നിരപരാധി ആണ് എന്നു പറഞ്ഞ അദ്ദേഹം പല ദിക്കില്‍ നിന്നും പലരില്‍ നിന്നും സമ്മര്‍ദം കൂടി വരുന്നതിനാല്‍ രാജി വെച്ചേ മതിയാകൂ എന്നു മനസിലാക്കിയതായും വെളിപ്പെടുത്തി.താന്‍ മൂലം സ്പാനിഷ് ഫൂട്ബോള്‍ ബോര്‍ഡിനെ ബലിയാടാക്കാന്‍ തനിക്ക് ഉദ്ദേശം ഇല്ല എന്നും അദ്ദേഹം പറഞ്ഞു.സ്പാനിഷ് ബോര്‍ഡ് അല്ലാതെ യുവേഫ വൈസ് പ്രസിഡന്റ് റോളില്‍ നിന്നും അദ്ദേഹം രാജി വെച്ച് കഴിഞ്ഞു.