റൊണാള്‍ഡോ ഇല്ലാതെ ലക്സംബര്‍ഗിനെ നേരിടാന്‍ പോര്‍ച്ചുഗല്‍
യൂറോ യോഗ്യത മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ ഇന്ന് ലക്സംബര്‍ഗിനെതിരെ കളിയ്ക്കാന്‍ ഒരുങ്ങുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാല്‍ മണിക്ക് ആണ് കിക്കോഫ്.പോര്‍ച്ചുഗീസ് സ്റ്റേഡിയം ആയ അല്‍ഗാര്‍വില്‍ ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.റോബർട്ടോ മാർട്ടിനെസിന്റെ ടീം അഞ്ച് മത്സരങ്ങളിൽ നിന്ന് 15 പോയിന്റ് നേടി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് ആണ്.
അഞ്ചു മല്‍സരങ്ങളില്‍ നിന്നു പത്തു പോയിന്റായി ലക്സംബര്‍ഗ് മൂന്നാം സ്ഥാനത്താണ്.ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ ആയാല്‍ സ്ലോവാക്കിയയെ മറികടന്ന് അവര്‍ക്ക് രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞേക്കും.കഴിഞ്ഞ മല്‍സരത്തില്‍ സ്ലോവേക്കിയക്കെതിരെ കാര്‍ഡ് ലഭിച്ച ക്യാപ്റ്റന്‍ റൊണാള്‍ഡോ ഇന്ന് കളിച്ചേക്കില്ല.പെഡ്രോ നെറ്റോ, ഗോൺകാലോ റാമോസ്, ജോവോ ഫെലിക്‌സ്, ഡിയോഗോ ജോട്ട എന്നിവരില്‍ ഒരാള്‍ക്ക് ഇന്ന് ആദ്യ ഇലവനില്‍ കളിയ്ക്കാന്‍ നറുക്ക് വീഴും.പോര്‍ച്ചുഗീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം റാമോസിനായിരിക്കും സാധ്യത കൂടുതല്‍.