കാൽമുട്ട് ഉളുക്ക് മൂലം ഓൾമോക്ക് ഒരു മാസത്തോളം വിശ്രമം
സ്പാനിഷ് ഫോര്‍വേഡ് ആയ ആർബി ലെയ്പ്സിഗിന്റെ ഡാനി ഓൾമോ ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സ്പാനിഷ് ദേശീയ ടീം കാമ്പ് വിട്ടിരിക്കുന്നു.മുട്ടുവേദന മൂലം ആണ് താരം കാമ്പ് വിട്ടത് എന്നു വാര്‍ത്ത സ്പാനിഷ് മാധ്യമങ്ങളില്‍ ഉണ്ടായിരുന്നു.എന്നാല്‍ ഇന്നലെ മുണ്ടോ ഡീപ്പോര്ട്ടിവോ നല്കിയ വിശദമായ റിപ്പോര്‍ട്ട് അനുസരിച്ച് താരത്തിനു ഉയർന്ന തോതിൽ കാൽമുട്ട് ഉളുക്ക് അനുഭവപ്പെട്ടിട്ടുണ്ട്.
ഒരു മാസത്തോളം താരത്തിനു വിശ്രമത്തില്‍ കഴിയേണ്ടി വരും.ഡിഎഫ്എൽ സൂപ്പർകപ്പിൽ ബയേണിനെതിരെ ഹാട്രിക് നേടിയ ശേഷം, 2023/24 ബുണ്ടസ്ലിഗ കാമ്പെയ്നിന്റെ പ്രാരംഭ ഘട്ടത്തിൽ ഓൾമോ മികച്ച ഫോമില്‍ ആണ് ഇതുവരെ കളിച്ച് കൊണ്ടിരുന്നത്.ലീപ്സിഗിന്റെ മൂന്ന് ലീഗ് മത്സരങ്ങളിലും താരം സ്കോര്‍ഷീറ്റില്‍ ഉള്‍പ്പെട്ടിരുന്നു എന്നത് തന്നെ അത് തെളിയിക്കുന്നു.താരത്തിന്റെ അഭാവം ഇത്തവണ ബുണ്ടസ്ലിഗയില് വെല്ലുവിളി ഉയര്‍ത്താന്‍ ലക്ഷ്യം ഇടുന്ന ലെപ്സിഗിന് വലിയ തിരിച്ചടിയായിരിക്കും.