ജര്‍മനിയുടെ ഭാവി മാനേജര്‍ ; സാധ്യത ലിസ്റ്റില്‍ മുന്നില്‍ ജൂലിയന്‍ നാഗല്‍സ്മാന്‍
നേരത്തെ പുറത്താക്കപ്പെട്ട ഹാൻസി ഫ്ലിക്കിൽ നിന്ന് ജർമ്മനി പരിശീലകനായി ചുമതലയേൽക്കാൻ ഏറ്റവും സാധ്യത നിലവില്‍ ജൂലിയൻ നാഗെൽസ്മാൻ ആണെന്ന് പ്രമുഖ ജര്‍മന്‍ മാധ്യമം ആയ ബില്‍ഡ് അവകാശപ്പെടുന്നു.മാർച്ചിൽ ബയേൺ മ്യൂണിക്കിന്റെ പരിശീലക സ്ഥാനത്ത് നിന്ന് നാഗൽസ്മാനെ പുറത്താക്കിയെങ്കിലും, 2026 വരെ ക്ലബുമായി നാഗല്‍സ്മാന്‍ കരാറില്‍ ഉണ്ട്.
ഇതിനർത്ഥം, നാഗൽസ്മാനെ നിയമിക്കുന്നതിന്, ജർമ്മൻ ഫുട്ബോൾ അസോസിയേഷന്‍ ബയെണിന് നഷ്ട്ടപരിഹാര തുക നാല്‍കേണ്ടി വരും.10-15 മില്യൺ യൂറോ ആണത്രേ അവര്‍ അവകാശപ്പെടുന്നത്.ഇത്രയും തുക ചെലവഴിക്കാൻ ഡിഎഫ്ബി തയ്യാറാകുമോ എന്നത് സംശയാസ്പദമാണ്.ഒലിവർ ഗ്ലാസ്‌നർ, സ്റ്റെഫാൻ കുന്റ്‌സ്, ജർഗൻ ക്ലോപ്പ്, റൂഡി വോളർ, മത്തിയാസ് സമ്മർ എന്നിവരാണ് സാധ്യത ലിസ്റ്റിലെ മറ്റുള്ള മാനേജര്‍മാര്‍.നിലവില്‍ ടീമിനെ നയിക്കുന്നത് ജര്‍മന്‍ നാഷണല്‍ ടീമിന്‍റെ ഡയറക്ടര്‍ ആയ റൂഡി വോളർ ആണ്.