മുഖ്യ പരിശീലകൻ ഹാൻസി ഫ്ലിക്കിനെ ജർമ്മനി പുറത്താക്കി
നാഷണല്‍ ടീമിന്‍റെ മോശം ഫോമിനെത്തുടര്‍ന്നു ഹെഡ് കോച്ച് റോളില്‍ നിന്നു ഹാൻസി ഫ്ലിക്കിനെ പുറത്താക്കിയത് ആയി ജര്‍മന്‍ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. ഫ്രാൻസിനെതിരെ ചൊവ്വാഴ്ച ഡോർട്ട്മുണ്ടിൽ നടക്കുന്ന സൗഹൃദ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പില്‍ ആണ് ടീം അങ്കങ്ങള്‍.റൂഡി വോല്ലർ ആയിരിയ്ക്കും ജര്‍മന്‍ നിരയെ നയിക്കാന്‍ പോകുന്നത്.അദ്ദേഹത്തെ കൂടാതെ വേറെ രണ്ടു പേരും നിലവില്‍ ജര്‍മനിയുടെ മാനേജര്‍ റോളില്‍ പ്രവര്‍ത്തിക്കും എന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ ജര്‍മനി ഇതുവരെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ പോലും ജയിച്ചിട്ടില്ല.ജപ്പാനുമായുള്ള തോൽവിക്ക് ശേഷം പരിശീലകനായി തുടരാൻ താൻ ആഗ്രഹിക്കുന്നുവെന്നും ആ റോളില്‍ തുടരാന്‍ താന്‍ യോഗ്യന്‍ ആണ് എന്നും ഫ്ലിക്ക് പറഞ്ഞു എങ്കിലും ചെവി കൊള്ളാന്‍ ജര്‍മന്‍ ഫൂട്ബോള്‍ തയ്യാറായില്ല.തന്‍റെ കോച്ച് ആയി ഫ്ലിക്ക് തന്നെ തുടരണം അത് ടീമിനു ഗുണം ചെയ്യും എന്നു ഗുണ്ടോഗന്‍ കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞിരുന്നു.