സാമ്പത്തിക ഞെരുക്കം മാറാന്‍ ബാഴ്സലോണ ; വില്‍ക്കുന്നത് സ്റ്റേഡിയത്തിലെ പുല്ല്
ബാഴ്‌സലോണ നൗ ക്യാമ്പിൽ നിന്ന് പുല്ല് വിൽക്കുന്ന ഒരു ഷോപ്പ് ആരംഭിച്ചതായി റിപ്പോര്‍ട്ട് പുറത്ത് വിട്ട് സ്പാനിഷ് മാധ്യമങ്ങള്‍.ക്യാമ്പ് നൗവില്‍ ഇപ്പോള്‍ നവീകരണം നടത്തി വരുകയാണ്.അതിനാല്‍ ഇപ്പോള്‍ അവരുടെ ഹോം ഒളിമ്പിക് ലൂയിസ് സ്റ്റേഡിയം ആണ്.കാമ്പ് ന്യൂയില്‍ ഉല്‍കൊള്ളിക്കാന്‍ കഴിയുന്ന കാണികളെ ഇപ്പോഴത്തെ പുതിയ സ്റ്റേഡിയത്തില്‍ കൊള്ളിക്കാന്‍ കഴിയില്ല.അത് മൂലം ലഭിക്കുന്ന സാമ്പത്തിക നഷ്ടം നികത്താന്‍ വേണ്ടിയാണ് ബാഴ്സ ഇങ്ങനെ ചെയ്യുന്നത് എന്നു റിപ്പോര്‍ട്ടില്‍ പറയുന്നത്.
ടർഫിന്റെ പാച്ചുകൾ കടകളില്‍ €20 മുതൽ €50 വരെ വിലക്ക് ലഭിക്കും.എന്നാല്‍ ബാഴ്സ ഒഫീഷ്യല്‍ ഷോപ്പില്‍ ഇതിന് വില ക്ലബ് ഈടാക്കുന്നത് 80 മുതല്‍ 420 യൂറോ വരെയാണ്.1957-ൽ തുറന്നതിന് ശേഷം ആദ്യമായാണ് കാമ്പ് ന്യൂയില്‍ നവീകരണം നടത്തുന്നത്.1.25 ബില്യൺ പൗണ്ട് ആണ് രണ്ടു വര്‍ഷത്തോളം നീളുന്ന പദ്ധതിക്കു ചിലവ്.2025-26 സീസണ്‍ മുതല്‍ ആരാധകര്‍ക്ക് കാമ്പ് ന്യൂയില്‍ തിരിച്ചെത്താന്‍ കഴിയും.പിച്ചിന്റെ ഭാഗങ്ങൾ വിൽക്കുന്ന ആദ്യത്തെ സ്പാനിഷ് ക്ലബ്ബല്ല ബാഴ്സലോണ.അത്‌ലറ്റിക് ക്ലബ് സാൻ മേംസ് ടർഫിന്റെ കഷണങ്ങൾ 40 യൂറോയ്ക്ക് വിറ്റിട്ടുണ്ട് .അത്‌ലറ്റിക്കോ മാഡ്രിഡ് മെട്രോപൊളിറ്റാനോയിലേക്ക് മാറിയപ്പോൾ പഴയ സ്റ്റേഡിയത്തിന്റെ ഭാഗങ്ങള്‍ ഈ അടുത്ത് 10 മുതല്‍ 95 യൂറോ വിലക്ക് വിറ്റിരുന്നു.