വാന്‍ ഡൈക്കിന്റെ ബാന്‍ ഒരു മല്‍സരത്തിലേക്ക് കൂടി നീട്ടി
കഴിഞ്ഞ മാസം ന്യൂകാസിൽ യുണൈറ്റഡിനെതിരെ റെഡ് കാര്‍ഡ് ലഭിച്ചപ്പോള്‍ റഫറിക്കെതിരെ മോശമായ രീതിയില്‍ പ്രതികരിച്ചതിനെ തുടര്‍ന്നു ലിവർപൂൾ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക്കിന്‍റെ ബാന്‍ ഒരു മല്‍സരത്തിലേക്ക് നീട്ടി.അദ്ദേഹം വൂള്‍വ്സിനെതിരായ മല്‍സരത്തില്‍ കളിച്ചേക്കില്ല.കഴിഞ്ഞ ആസ്റ്റണ്‍ വില്ലക്കെതിരെ നടന്ന മല്‍സരത്തിലും അദ്ദേഹം ടീമില്‍ ഉണ്ടായിരുന്നില്ല.
അനുചിതമായി പെരുമാറിയെന്ന് സമ്മതിച്ച ഡച്ച് ഡിഫൻഡർക്ക് 100,000 പൗണ്ട് പിഴയും ചുമത്തിയതായി ഫുട്ബോൾ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.ആദ്യ പകുതിയിൽ അലക്സാണ്ടർ ഇസക്കിനെ ഫൗൾ ചെയ്തതിന് ആണ് താരത്തിന് കാര്‍ഡ് ലഭിച്ചത്.പിച്ചില്‍ കാണിച്ച പെരുമാറ്റത്തില്‍ താന്‍ വളരെ അധികം ലജ്ജയില്‍ ആണ് എന്നു പറഞ്ഞ താരം ലഭിച്ച പിഴ വളരെ കൂടുതല്‍ ആണ് എങ്കിലും ഭാവിയില്‍ ഇതുപോലൊരു സാഹചര്യം നടക്കാതെ ഇരിക്കാന്‍ അത് നിര്‍ബന്ധം ആണ് എന്നും പറഞ്ഞു.24 സെപ്റ്റംബറില്‍ വെസ്റ്റ് ഹാമിനെതിരെ നടക്കാന്‍ പോകുന്ന മല്‍സരത്തില്‍ താരം തിരിച്ചു ആദ്യ ടീമിലേക്ക് തിരിച്ചെത്തും.